എല്ലാ പച്ചക്കറികളും കഴുകി സൂക്ഷിക്കേണ്ടതില്ല; ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


ശരിയായ രീതിയില്‍ സാധനങ്ങള്‍ സൂക്ഷിക്കാതിരുന്നാല്‍ ഭക്ഷ്യവിഷബാധ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പിടിപെടാനിടയുണ്ട്.

പ്രതീകാത്മക ചിത്രം | Photo: canva.com/

പഴങ്ങളും പച്ചക്കറിളുംള്‍ തുടങ്ങി ആഹാരസാധനങ്ങള്‍ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഫ്രിഡ്ജ്. അടുക്കള ജോലികള്‍ എളുപ്പമാക്കി തീര്‍ക്കുന്നതിന് ഫ്രിഡ്ജിന് വലിയ സ്ഥാനമാണ് ഉള്ളത്. എന്നാല്‍, ശരിയായ രീതിയില്‍ സാധനങ്ങള്‍ സൂക്ഷിക്കാതിരുന്നാല്‍ ഭക്ഷ്യവിഷബാധ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പിടിപെടാനിടയുണ്ട്. അതിനാല്‍ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

പച്ചക്കറികള്‍ സൂക്ഷിക്കുമ്പോള്‍

കടയില്‍നിന്ന് വാങ്ങുന്ന പച്ചക്കറികള്‍ നേരിട്ട് ഫ്രിഡ്ജില്‍വെച്ച് സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇത് തെറ്റായ രീതിയാണ്. നാം മാര്‍ക്കറ്റില്‍ നിന്ന് മേടിക്കുന്ന എല്ലാ പച്ചക്കറികളും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. ഉരുളക്കിഴങ്ങ്, സവാള എന്നിവ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. എന്നാല്‍, കാരറ്റ്, റാഡിഷ്, കോളിഫ്‌ളവര്‍ എന്നിവ പൊതിഞ്ഞ് സൂക്ഷിക്കരുത്. നന്നായി വെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കിയ വെള്ളം മുഴുവന്‍ നീക്കിയശേഷം മറ്റ് പച്ചക്കറികള്‍ പൊതിഞ്ഞ് സൂക്ഷിക്കാം.

എല്ലാ പച്ചക്കറികളും കഴുകേണ്ടതില്ല

ഇല്ലക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് മുമ്പായി കഴുകണമെന്നാണ് പറയാറ്. എന്നാല്‍ എല്ലാ പച്ചക്കറികള്‍ക്കും ഒരേരീതിയുള്ള പരിപാലനമല്ല വേണ്ടത്. കാരറ്റ്, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറികളും പേരക്ക, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങളും കഴുകി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഫ്രിഡ്ജിനുള്ളില്‍ ജലാംശത്തിന്റെ സാധ്യത വര്‍ധിപ്പിക്കും. ഇങ്ങനെ ചെയ്യുന്നത് ബാക്ടീരിയകള്‍ വലിയതോതില്‍ വളരാന്‍ കാരണമായേക്കാം. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കും.

സാധനങ്ങള്‍ കൃത്യസ്ഥാനത്ത് സൂക്ഷിക്കാം

ഫ്രിഡ്ജിനുള്ളില്‍ ഒട്ടേറെ അറകള്‍ നമുക്ക് കാണാം. ഓരോ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുസരിച്ചാണ് പ്രത്യേക അറകള്‍ നല്‍കിയിരിക്കുന്നത്. ഫ്രിഡ്ജിനുള്ളിലും ഓരോ ഇടത്തും താപനിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ട്. മുട്ട ഡോറിലെ അറയില്‍ വേണം സൂക്ഷിക്കാന്‍. പച്ചക്കറികള്‍ എപ്പോഴും താഴെയുള്ള വലിയ കംപാര്‍ട്ട്‌മെന്റില്‍ സൂക്ഷിക്കാം. മസാലപ്പൊടികള്‍ വൃത്തിയുള്ള പാത്രത്തില്‍ വായുകടക്കാതെ ഉള്ളില്‍ അടച്ചുവെച്ച് സൂക്ഷിക്കാം. ഇപ്രകാരം സാധനങ്ങള്‍ സൂക്ഷിക്കുന്നത് അവ ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കും.

ബാക്കിയുള്ള ഭക്ഷണം അടച്ച് സൂക്ഷിക്കാം

മിക്കപ്പോഴും പാകം ചെയ്ത ഭക്ഷണം ബാക്കിയാവാറുണ്ട്. അടുത്ത ദിവസം ഉപയോഗിക്കുന്നതിനായി അവ ഫ്രിഡ്ജില്‍ സൂക്ഷിക്കും. എന്നാല്‍, ഇവ സൂക്ഷിക്കുമ്പോള്‍ എപ്പോഴും അടച്ചുറപ്പുള്ള, വായുകടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ബാക്ടീരിയ എളുപ്പത്തില്‍ വളരാന്‍ കാരണമാകും. കൂടാതെ, ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങള്‍ കൂടി കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Content Highlights: storing food in refrigerator, kitchen tips, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented