പ്രതീകാത്മക ചിത്രം | Photo: Getty Images
വേനല്‍ക്കാലം നമ്മുടെ നാട്ടില്‍ കനത്തുതുടങ്ങിയിരിക്കുകയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജലീകരണം ഒഴിവാക്കാനും പലരും തേടുന്ന പരിഹാരമാര്‍ഗം പഴങ്ങളാണ്. ഇതില്‍ മുന്‍പന്തിയിലാണ് തണ്ണിമത്തന്. പോഷകങ്ങള്‍ ധാരാളമായി അടങ്ങിയ തണ്ണിമത്തന് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയമേതുമില്ല.
തണ്ണിമത്തന് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യത അധികമാണ്. സാധാരണതാപനിലയില് സൂക്ഷിച്ച തണ്ണിമത്തനില്‍ ഫ്രിഡ്ജില്‍ വെച്ചതിനേക്കാള്‍ അധികമായി പോഷകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്‍ജ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ കീഴിലുള്ള സൗത്ത് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ലാബോറട്ടറി വിവിധതരത്തിലുള്ള തണ്ണിമത്തനില്‍ 14 വര്‍ഷത്തോളം പഠനം നടത്തുകയുണ്ടായി.
70 ഡിഗ്രി ഫാരന്‍ഹീറ്റ്, 55 ഡിഗ്രി ഫാരന്‍ ഹീറ്റ്, 41 ഡിഗ്രി ഫാരന്‍ഹീറ്റ് എന്നിങ്ങനെ വ്യത്യസ്ത താപനിലയില്‍ തണ്ണിമത്തന് സൂക്ഷിച്ചു. അതിനുശേഷം പഠനം നടത്തിയപ്പോള്‍ പുതിയതായി പറിച്ചെടുത്ത തണ്ണിമത്തനിലും ഫ്രിഡ്ജില്‍ സൂക്ഷിച്ച തണ്ണിമത്തനിലും 70 ഡിഗ്രി ഫാരന്‍ഹീറ്റില്‍ സൂക്ഷിച്ച തണ്ണിമത്തനേക്കാള്‍ പോഷകങ്ങള്‍ കുറവാണെന്ന് കണ്ടെത്തി.
പറിച്ചെടുത്തശേഷവും തണ്ണിമത്തന് കുറച്ച് പോഷകങ്ങള്‍ ഉത്പാദിപ്പിക്കുന്നതായി അവര്‍ കണ്ടെത്തി. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ വീണ്ടും പോഷകങ്ങള്‍ നഷ്ടപ്പെടും. മാത്രമല്ല ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഒരാഴ്ച കഴിയുമ്പോഴേക്കും തണ്ണിമത്തന് ചീഞ്ഞ് തുടങ്ങും. സാധാരണ താപനിലയില്‍ 14 ദിവസം മുതല്‍ 21 ദിവസം വരെ തണ്ണിമത്തന് കേടാകാതെ ഇരിക്കും.
Content Highlights: watermelon, stored in fridge, food, kitchen tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..