.jpg?$p=b7a63db&f=16x10&w=856&q=0.8)
വൈറൽ വീഡിയോയിൽ നിന്നും | Photo: instagram.com/foodie_incarnate/
ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് ആണ് ഗോല്‍ഗപ്പ അഥവാ പാനി പൂരി. പൂരിക്കുള്ളില്‍ പലവിധത്തിലുള്ള കൂട്ടുകള്‍ നിറച്ച്, മധുരവും എരിവുമുള്ള വെള്ളം കൂടി നിറച്ചാണ് പാനി പൂരി വില്‍ക്കുന്നത്. ഇന്ത്യയിലെ ഏറെ പ്രചാരമുള്ള തെരുവ് ഭക്ഷണം കൂടിയാണിത്.
ഉള്ളില്‍ നിറയ്ക്കുന്ന കൂട്ടുകളും മറ്റും വ്യത്യസ്തമാക്കി പലവിധ രുചികളിലുള്ള ഗോല്‍ഗപ്പകള്‍ വില്‍പ്പനയ്ക്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരം വ്യത്യസ്തമായ ഒരു ഗോല്‍ഗപ്പ തയ്യാറാക്കുന്ന വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.
വോള്‍ക്കാനോ ഗോല്‍ഗപ്പ എന്നാണ് ഈ സ്പെഷ്യല്‍ വിഭവം അറിയപ്പെടുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള കച്ചവടക്കാരനാണ് വ്യത്യസ്തമായ ഈ പാനി പൂരി വില്‍ക്കുന്നത്. ഉരുളക്കിഴങ്ങും പയര്‍വര്‍ഗങ്ങളും ചേര്‍ത്ത് അഗ്നിപര്‍വതത്തിന്റെ (വോള്‍ക്കാനോ) ആകൃതിയില്‍ കൂട്ട് തയ്യാറാക്കി. അതിനുള്ളില്‍ സ്പെഷ്യല്‍ വെള്ളം നിറച്ച് ഇത് ഉരുളക്കിഴങ്ങ് കൂട്ടുമായി യോജിപ്പിച്ചാണ് പൂരിക്കുള്ളില്‍ നിറയ്ക്കുന്ന കൂട്ട് തയ്യാറാക്കുന്നത്. ശേഷം മസാലയും എരിവുള്ള പാനിയും നിറച്ചാണ് വില്‍പ്പന നടത്തുന്നത്.
പൂരിയും പൊടിച്ചതും കുറച്ച് ചാട്ട് മസാലയും മറ്റും ചേര്‍ത്തുള്ള മറ്റൊരു കൂട്ട് ഉണ്ടാക്കി അതിനുമുകളില്‍ പാനി പൂരി വെച്ചാണ് വില്‍ക്കുന്നത്.
ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ പത്ത് ലക്ഷത്തില്‍ അധികം പേരാണ് കണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
കണ്ടിട്ട് കൊതിയാകുന്നുവെന്ന് വീഡിയോയ്ക്ക് ഒരാള്‍ കമന്റ് ചെയ്തു. സംഭവം കൊള്ളാമല്ലോയെന്ന് മറ്റൊരാള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..