പ്രതീകാത്മക ചിത്രം | Photo: canva.com/
ആരോഗ്യമുള്ള മുടി എല്ലാവരുടെയും സ്വപ്‌നമാണ്. ചില എണ്ണകളും ലേപനങ്ങളുമെല്ലാം മുടിയുടെ വളര്‍ച്ചയെ സഹായിക്കുമെങ്കിലും ആരോഗ്യപ്രദമായ ഭക്ഷണം മുടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ബി മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബി കോംപ്ലക്‌സ് വിറ്റാമിനുകളും മുടിയുടെ വളര്‍ച്ചയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ബി വിറ്റാമിനുകളില്‍ ബയോട്ടിന്‍(ബി7), ഫോളേറ്റ്(ബി9), വിറ്റാമിന്‍ ബി12 എന്നിവയാണ് മുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും കൂടുതലായി സ്വാധീനിക്കുന്നവ. ബി വിറ്റാമിനുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.
പാലും പാലുത്പന്നങ്ങളും
കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ പാലും പാലുത്പന്നങ്ങളും ബയോട്ടിന്റെ കലവറ കൂടിയാണ്. മുടിയുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചയ്ക്ക് ബയോട്ടിന്‍ അത്യന്താപേക്ഷിതമായ ഘടകമാണ്.
ഇലക്കറികള്‍
പച്ചച്ചീര, മല്ലിയില, ഉലുവ ഇല തുടങ്ങി എല്ലാ ഇലക്കറികളിലും ഫോളേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിക്ക് ബലം നല്‍കുന്നതിന് ഇത് നിര്‍ണ്ണായകമായ ഘടകമാണ്.
മുട്ട
മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിലടങ്ങിയിരിക്കുന്ന ബി5 മുടിയുടെ കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്നു. ഇത് കൂടാതെ മുട്ടയില്‍ ബി12 വിറ്റാമിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിച്ച് മുടിയുടെ വേരുകള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ എത്തിച്ച് നല്‍കുന്നു.
മത്സ്യം
മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടാതെ വിറ്റാമിന്‍ ബി3, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബ12 എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്.
നട്‌സ് ആന്‍ഡ് സീഡ്‌സ്
വിറ്റാമിന്‍ ബി1-ന്റെ കലവറകളാണ് ന്ട്‌സും സീഡുകളും. ഇത് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഭക്ഷണം ഊര്‍ജമാക്കി മാറ്റുന്നതിനും വിറ്റാമിന്‍ ബി1 സഹായിക്കുന്നുണ്ട്. ഈ ഊര്‍ജം മുടിയുടെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.
അവക്കാഡോ
വിറ്റാമിനുകളായ ബി2, ബി3 എന്നിവയെല്ലാം അവക്കാഡോയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അവ ദീര്‍ഘകാലത്തേക്ക് മുടി വളരുന്നതിന് സഹായിക്കുകയും മുടിയുടെ ബലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: food for hair growth, vitamin B food items, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..