റെ ഇഷ്ടക്കാരുള്ള ഇന്ത്യന്‍ തെരുവുഭക്ഷണമാണ് പാനീ പൂരി. വിവിധ സംസ്ഥാനങ്ങളില്‍ ഗോല്‍ഗപ്പ, പുച്ക്ക തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. മകളുടെ പിന്നാളിനോടനുബന്ധിച്ച് ഭോപ്പാലിലുള്ള ഒരു തട്ടുകട ഉടമ സൗജന്യമായി നല്‍കിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. എന്നാല്‍, മധ്യപ്രദേശിലെ നാഗ്പുരില്‍നിന്നുള്ള തട്ടുകട ഉടമയും അദ്ദേഹത്തിന്റെ പാനീപുരിയുമാണ് ഇപ്പോള്‍ ചാറ്റ് പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്. 

ബാഹുബലി പാനീപൂരിയെന്നാണ് ഈ വ്യത്യസ്ത വിഭവത്തിന് നല്‍കിയിരിക്കുന്ന പേര്. യൂട്യൂബ് ഫുഡ് ബ്ലോഗറായ ലക്ഷ് ദധ്‌വാനിയാണ് തട്ടുകട ഉടമയെ പരിചയപ്പെടുത്തിയിരിക്കുന്നത്. 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് 32 ലക്ഷത്തിലധികം പേരാണ്. 

നാഗ്പുരിലെ പ്രതാപ്‌നഗര്‍ സ്വദേശിയായ ചിരാഗ് കാ ചാസ്‌ക എന്നയാളാണ് 'ബാഹുബലി പാനീപൂരി' ഉണ്ടാക്കി നല്‍കുന്നത്. പൂരിയിലേക്ക് സാധാരണ നിറയ്ക്കാറുള്ള ചട്‌നികളും പാനിയും നിറയ്ക്കും അതിനുശേഷം വേവിച്ച് ഉടച്ച ഉരുളകിഴങ്ങ് സിലിണ്ടര്‍ രൂപത്തില്‍ പൂരിയുടെ മുകളില്‍ നിറയ്ക്കും . ഇതിലേക്ക് തൈര്, ബൂണ്ടി, സേവ്, മാതളപ്പഴം എന്നിവ ചേര്‍ക്കും. 

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വെറൈറ്റി പാനീപൂരി എങ്ങനെ കഴിക്കുമെന്നു കൂടി വീഡിയോ എടുത്ത് കാണിക്കണമെന്ന് ഒരാള്‍ കമന്റുചെയ്തു. ഒരു കടിയില്‍ കഴിക്കാന്‍ പറ്റാത്ത പാനീപൂരി ഈ ലോകത്തുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് മറ്റൊരാൾ പറഞ്ഞു.

Content Highlights: viral video this bahubali pani puri has grabbed the attention of chaat lovers