വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നത് വഴിയോരക്കച്ചവടത്തിലാണെന്ന് പറയേണ്ടി വരും. ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി പല തരത്തിലുള്ള കോംപിനേഷനുകള്‍ പരീക്ഷിക്കുന്ന വഴിയോര കച്ചവടക്കാരെ ഫുഡ് വ്‌ളോഗര്‍മാര്‍ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുത്താറുണ്ട്. 

ചാട്ട് മസാലയും നാരങ്ങാ നീരും ഉപ്പും മുളക് പൊടിയുമൊക്കെ ചേര്‍ത്ത ചോളം നമ്മുടെ നാട്ടില്‍ സാധാരണവില്‍പനയ്‌ക്കെത്താറുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള വഴിയോര കച്ചവടക്കാരനെയും അയാളുടെ വ്യത്യസ്തമായ ചോളവിഭവുവാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. 

ചോളത്തിന്റെ മുകളില്‍ ബട്ടര്‍ പുരട്ടുന്നതാണ് വീഡിയോയില്‍ ആദ്യം കാണാന്‍ കഴിയുക. ഇതിന്റെ മുകളില്‍ ചോക്കലേറ്റ് സോസ് പുരട്ടി, ശേഷം ക്രീമും. അതിനുശേഷം ചാട്ട് മസാലയും നാരങ്ങാ നീരും പുരട്ടും. ഇത് ഒരു പാത്രത്തില്‍ വെച്ച് നന്നായി ചോളത്തിലേക്ക് തേച്ചു പിടിപ്പിച്ച് നല്‍കുന്നതോടെ വീഡിയോ അവസാനിക്കുന്നു. 

ഇതുവരെ ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. 33,000-ല്‍ പരമാളുകള്‍ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു. 

പുളിയും എരിവും മധുരവും ഇടകലര്‍ന്ന ഈ വിഭവത്തോട് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

Content highlights: Wired food combinations, Viral video of street vendor, Instagram viral video