'ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ' എന്ന് തോന്നിപ്പിക്കുന്ന വിഭവങ്ങള്‍ തയ്യാറാക്കുന്ന നൂറുകണക്കിന് വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. ഇത്തരം വിഭവങ്ങള്‍ തയ്യാറാക്കുന്നതിലെ എളുപ്പം, ചേരുവകള്‍, രുചി എന്നിവയൊക്കെ ഒരിക്കലെങ്കിലും ഇതൊന്ന് ഉണ്ടാക്കി നോക്കിപ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘട
കങ്ങള്‍. 

ഇത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. വളരെ ലളിതമായി ഉണ്ടാക്കാന്‍ കഴിയുന്ന അരി കൊണ്ടുള്ള വിഭവമാണിത്.. എന്നാല്‍, തയ്യാറാക്കി കഴിയുമ്പോള്‍ ഈ വിഭവത്തിന് സംഭവിക്കുന്ന രൂപമാറ്റമാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. ഫൂഡി ഗുജറാത്തി11 എന്ന ഫുഡ് വ്‌ളോഗറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഉള്ളില്‍ ഉരുളക്കിഴങ്ങ് കൂട്ട് നിറച്ച് പുറത്ത് കുതിര്‍ത്ത അരിയും ചേര്‍ത്ത് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന വിഭവമാണിത്. 50 ലക്ഷത്തില്‍ അധികമാളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 2.87 ലക്ഷം പേര്‍  ലൈക്ക് ചെയ്യുകയും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. 

തയ്യാറാക്കി കഴിയുമ്പോഴുള്ള അരിയുണ്ടയുടെ രൂപമാറ്റമാണ് എല്ലാവരെയും അതിശയിപ്പിച്ചത്. വീഡിയോയ്ക്ക് ലഭിച്ച കമന്റുകളില്‍ ഭൂരിഭാഗവും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. സംഗതി അടിപൊളിയായിട്ടുണ്ടെന്ന് പലരും പറഞ്ഞു. മുല്ലപ്പൂ ആണെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍, ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞെന്നും ഒരാള്‍ കമന്റ് ചെയ്തു.

Content highlights: viral video of rice ball making video recipe