പൊരിച്ചെടുത്ത ചിക്കനുള്ളില്‍ പാസ്ത; സമ്മിശ്ര പ്രതികരണവുമായി സോഷ്യല്‍ മീഡിയ


ഇതൊരു ശപിക്കപ്പെട്ട ചിത്രമാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

വൈറലായ വീഡിയോയിൽ നിന്ന് | Photo: Instagram

വിചിത്രമായ പല വിഭവങ്ങളും തയ്യാറാക്കുന്ന വീഡിയോയും ചിത്രങ്ങളും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തണ്ണിമത്തന്‍ കൊണ്ടുള്ള പിസയും ദാല്‍ മഖ്‌നി കൊണ്ടുള്ള ഐസ്‌ക്രീം റോളുമെല്ലാം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഭവങ്ങളാണ്. ഒരിക്കലും ചേരില്ലെന്ന് കരുതുന്ന വിഭവങ്ങള്‍ ചേര്‍ത്ത് പുത്തന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന ഒട്ടേറെ കച്ചവടക്കാരും ഉണ്ട്.

ഇപ്പോഴിതാ ഇത്തരമൊരു വിചിത്ര വിഭവമാണ് സാമൂഹിക മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. പൊരിച്ചെടുത്ത ഒരു ചിക്കനുള്ളില്‍ പാസ്ത നിറച്ചെടുത്ത വിഭവമാണ് ഭക്ഷണപ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. ആര്‍.ഡി. നേഷന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 20 ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഏകദേശം 85,000-ല്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. തന്റെ സുഹൃത്തിന് വേണ്ടി ഫുഡ് വ്‌ളോഗര്‍ തയ്യാറാക്കിയതാണ് ഈ സ്‌പെഷ്യല്‍ വിഭവം. അതേസമയം, സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ഇതൊരു ശപിക്കപ്പെട്ട ചിത്രമാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഈ വിഭവം എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് കൂടുതല്‍ വിശദമായി അറിയണമെന്നും തയ്യാറാക്കി നോക്കണമെന്നും ഒട്ടേറെപ്പേര്‍ പറഞ്ഞു. ഒരു പ്ലേറ്റിന് എത്രയാകുമെന്നും ഇത് സന്തോഷത്തോടെ കഴിക്കുമെന്നും മറ്റൊരാള്‍ പറഞ്ഞു.

സ്റ്റഫ്ഡ് ഹെന്നെസി ജെര്‍ക്ക് കോര്‍ണിഷ് ഹെന്‍സ് വിത് ചീസി ജെര്‍ക്ക് പാസ്ത(Stuffed Hennessy Jerk Cornish Hens with Cheesy Jerk Pasta) എന്നാണ് ഈ വിഭവത്തിന് നല്‍കിയിരിക്കുന്ന പേര്. രണ്ട് ചിക്കന്‍ മുഴുവനോടെ എടുത്ത് നന്നായി പൊരിച്ചെടുത്ത് അതിനുള്ളില്‍ വിടവ് ഉണ്ടാക്കിയശേഷം ചീസ് ചേര്‍ത്ത് പാകം ചെയ്ത പാസ്ത നിറയ്ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇത് കഴിച്ചപ്പോള്‍ സുഹൃത്ത് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കിയെന്നും പാത്രം വടിച്ചെടുത്ത് കഴിച്ചെന്നും വീഡിയോയില്‍ പറയുന്നു.

Content Highlights: viral video, pasta stuffed whole chicken, gets mixed reactions, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented