പ്രതീകാത്മക ചിത്രം | Photo: Grihalakshmi (Photo: Dinesh)
കട്‌ലറ്റും ചിക്കന്‍ റോളുമെല്ലാം സ്വല്‍പം ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്ത് കഴിച്ചാലാണ് സ്വാദേറുക. അടുക്കളയിലെയും റെസ്റ്റൊറന്റുകളിലെയും സ്ഥിരസാന്നിധ്യമാണ് ടൊമാറ്റോ കെച്ചപ്പ്. മധുരവും പുളിയും ഇടകലര്‍ന്ന കെച്ചപ്പ് വിഭവങ്ങള്‍ക്ക് നല്‍കുന്നത് പ്രത്യേക രുചിയാണ്.
എന്നാല്‍ ഈ കെച്ചപ്പ് കൊണ്ട് ഐസ്‌ക്രീം തയ്യാറാക്കാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. എന്നാല്‍ സംഗതി സത്യമാണ്. സെയ്ഫ് ഷവാഫ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് കെച്ചപ്പ് ഐസ്‌ക്രീമിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിങ്ക് നിറമുള്ള കെച്ചപ്പ് ഐസ്‌ക്രീം സെയ്ഫ് വാങ്ങി രുചിച്ച് നോക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് ശരിക്കും കെച്ചപ്പ് കൊണ്ട് തയ്യാറാക്കിയതാണോയെന്ന് സെയ്ഫ് ഐസ്‌ക്രീം വാങ്ങുമ്പോള്‍ ചോദിക്കുന്നുണ്ട്. കെച്ചപ്പിന്റെ രുചി ഇഷ്ടപ്പെടുന്നവര്‍ ഈ ഐസ്‌ക്രീം എന്തായാലും ഇഷ്ടപ്പെടുമെന്ന് സെയ്ഫ് പറയുന്നു.
58 ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 1.37 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. അതേസമയം സമ്മിശ്ര പ്രതികരണമാണ് കെച്ചപ്പ് ഐസ്‌ക്രീമിന് ലഭിക്കുന്നത്. കെച്ചപ്പ് ഇഷ്ടമാണെന്നും എന്നാല്‍ അതുകൊണ്ടുള്ള ഐസ്‌ക്രീം സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. തന്റെ കുട്ടിക്ക് ഈ ഐസ്‌ക്രീം വാങ്ങി നല്‍കുമെന്ന് മറ്റൊരാള്‍ പറഞ്ഞു. അതേസമയം, കണ്ടിട്ട് ഐസ്‌ക്രീം ഇഷ്ടമായതെന്നും എന്നാല്‍ സ്ഥിരമായി കഴിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Content Highlights: bizzare food, viral video, food, ice cream made of ketchup


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..