Photo: instagram.com|p|CFuYewSpsBn|
മധുരപ്രിയർ അല്ലാത്തവർ പോലും കേക്കിന് മുന്നിൽ അധികം മസിലു പിടിക്കാറില്ല. വിവിധ തരത്തിലുള്ള ഫ്ളേവറുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരാണ് ഏറെയും. ബ്ലാക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, വാഞ്ചോ എന്നിങ്ങനെ നിരവധി കേക്കുകൾ ഉണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു കേക്കിന്റെ വീഡിയോ ആണ്. വ്യത്യസ്തമായി റെഡ് വെൽവെറ്റ് കേക്ക് തയ്യാറാക്കുന്നതിന്റെ വീഡിയോ ആണത്.
ഇൻസ്റ്റഗ്രാമിലൂടെ ഒരു ഫുഡ് ബ്ലോഗർ പങ്കുവച്ച വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. വേഗത്തിൽ ഒരു റെഡ് വെൽവെറ്റ് കേക്ക് തയ്യാറാക്കുന്നതിന്റെ വീഡിയോ ആണ് കക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മഗും മൈക്രോവേവും ഏതാനും ചേരുവകളും ഉണ്ടെങ്കിൽ കേക്ക് റെഡി. കേക്ക് തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടവും വീഡിയോയിൽ കാണാം.
വീഡിയോയിൽ റെഡ് വെൽവെറ്റ് കേക്ക് തയ്യാറാക്കിയ വിധം
ചേരുവകൾ
പാൽ- 3 ടേബിൾ സ്പൂൺ
നാരങ്ങാനീര്/ വിനാഗിരി- അര ടീസ്പൂൺ
മൈദ- നാല് ടേബിൾ സ്പൂൺ
പഞ്ചസാര- 2 ടേബിൾ സ്പൂൺ
ബേക്കിങ് പൗഡർ- കാൽ ടീസ്പൂൺ
കൊക്കോ പൗഡർ- മുക്കാൽ ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ-ഒന്നര ടേബിൾ സ്പൂൺ
വൈറ്റ് ചോക്ലേറ്റ് ചിപ്സ്(ഓപ്ഷണൽ) - 30 ഗ്രാം
റെഡ് ഫുഡ് കളറിങ്
ഐസിങ് ഷുഗർ
ക്രീം ചീസ്- 40 ഗ്രാം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു കപ്പിൽ ഇട്ട് മിക്സ് ചെയ്യുക. നന്നായി ഇളക്കി മൃദുവായ പേസ്റ്റ് രൂപത്തിലാക്കുക. കപ്പ് മൈക്രോവേവിൽ ഫുൾ പവറിൽ ഒരു മിനിറ്റ് പത്തു സെക്കൻഡ് വെക്കുക. ശേഷം മുകളിൽ ക്രീം ചീസ് ഇട്ട് പഞ്ചസാര പൊടിച്ചതു ചേർത്ത് ഉപയോഗിക്കാം.
Content Highlights: Viral Red Velvet Cake Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..