വൈറല്ട്രോളുകള് സോഷ്യല്‍മീഡിയക്ക് എപ്പോഴും പ്രിയപ്പെട്ടവയാണ്. നിലവിളിക്കുന്ന പാസ്തയുടെ ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
— 🍉peridıperipıl (@sonnambuloo) December 28, 2020
ട്വിറ്റര്‍ ഉപയോക്താവായ ടര്‍ക്കിഷ് സ്വദേശി @bayabikomigim ആണ് വേവിച്ച പാസ്തയുടെ ചിത്രം പങ്കുവച്ചത്. അതില്‍ ഒരു പാസ്തയുടെ ചിത്രം നിലവിളിക്കുന്ന രൂപത്തിലാണ്. അതേ മുഖഭാവമുള്ള മൂന്ന് പാസ്തകള്‍ നിരത്തി വച്ചിരിക്കുന്ന ചിത്രവും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. ' ഒരു കാരണവുമില്ലാതെ ഈ പാസ്ത നിലവിളിച്ചു തുടങ്ങി, ഞാന്‍ എന്തു ചെയ്യും?' എന്നാണ് ടര്‍ക്കിഷ് ഭാഷയില്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനും. ഈ ചിത്രം കണ്ടതോടെ മറ്റൊരു ട്വിറ്റര്‍ യൂസര്‍ ഇതിനെ ട്രോളാക്കി മാറ്റുകയായിരുന്നു.
this song tho pic.twitter.com/PochLA4eDD
— Arun Lol (@dhaikilokatweet) January 5, 2021
ഫുഡ് ഡെലിവറി സര്‍വീസായ സോമാറ്റോയും കരയുന്ന പാസ്തയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
Just here to ruin your day. pic.twitter.com/5r6kCw0jmZ
— Angoor Stark 🍇🇮🇳 (@ladywithflaws) January 5, 2021
ധാരാളം ആളുകളാണ് പലതരം പാസ്താ ട്രോളുകളമായി എത്തിയത്. 'സ്ക്രീം' സിനിമയുടെ പോസ്റ്ററും വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രവുമെല്ലാം ആളുകള്‍ കരയുന്ന പാസ്തയുടെ മുഖം നല്കി മാറ്റി മറിച്ചിട്ടുണ്ട്.
Teacher: Good morning students!
— Unacademy (@unacademy) January 5, 2021
Students: Goooooooood mooornnnninnnnggg Teacher! pic.twitter.com/zYYlzHqJKf
ഗുഡ് മോര്‍ണിങ് ടീച്ചര്‍ എന്ന് ഒന്നിച്ചു പറയുന്ന കുട്ടികളുടെ ഭാവമാണ് പാസ്തയ്ക്ക് എന്നാണ് ഒരാളുടെ കണ്ടുപിടുത്തം. അക്വയുടെ പ്രസിദ്ധമായ പാട്ടായ ബാര്‍ബി ഗേള്‍ സോങിന്റെ കോറസ് പാടുകയാണ് പാസ്തയെന്നാണ് മറ്റു ചിലരുടെ കമന്റ്.
Content Highlights: Viral pics of screaming pasta