ലോക്ഡൗൺ കാലത്ത് ഏറ്റവുമധികം പേർ പരീക്ഷിച്ചത് വ്യത്യസ്തമായ കേക്ക് റെസിപ്പികളാണ്. കാർട്ടൂണും ലാൻഡ്സ്കേപ്പും സ്വന്തം മുഖങ്ങളുമൊക്കെയുള്ള കേക്കുകൾ വൈറലായിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും ഒരു കേക്കിന്റെ ചിത്രമാണ്. ഇനി ഈ കേക്കിന്റെ പ്രത്യേകത എന്തെന്നല്ലേ? സംഗതി ഒരു 'ബർഗർ കേക്കാ'ണ്.
ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ബർഗർ കേക്കിന്റെ ചിത്രം ആദ്യം പങ്കുവച്ചത്. മധുരം നിറഞ്ഞ കേക്കുകളിൽ നിന്ന് വ്യത്യസ്തത പുലർത്തിയ 'ബർഗർ കേക്ക്' വൈകാതെ വൈറലാവുകയും ചെയ്തു. പത്തോളം ബർഗറുകൾ ചേർത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
Birthday cake from r/shittyfoodporn
വട്ടത്തിൽ നിരത്തിവച്ച ബർഗറുകൾക്ക് നടുവിൽ അടുക്കിവച്ച ബർഗറുകളാണ് ചിത്രത്തിലുള്ളത്. മെഴുകുതിരികളെ അനുസ്മരിപ്പിക്കാൻ ഫ്രഞ്ച് ഫ്രൈസ് മുകളിൽ കുത്തിവച്ചിരിക്കുന്നതും കാണാം.
നിരവധി പേരാണ് 'ബർഗർ കേക്കി'ന് കീഴെ കമന്റുമായെത്തിയിരിക്കുന്നത്. ഓരോരുത്തർക്കും പ്രത്യേകം കഷ്ണങ്ങൾ ലഭിക്കുന്ന ഇത്ര വ്യത്യസ്തമായൊരു കേക്ക് ഇതുവരെയാരും കണ്ടിട്ടുണ്ടാവില്ലെന്നാണ് പലരും പറയുന്നത്. മധുരപ്രിയരല്ലാത്തവർക്ക് സ്വീകരിക്കാനുള്ള വഴിയാണ് ഇതെന്നും കമന്റുകളിടുന്നവരുണ്ട്.
Content Highlights: Viral McDonald's Burger Cake