
-
വിചിത്രമായ ഫുഡ് കോമ്പിനേഷനുകൾ ഏറ്റവുമധികം തരംഗമായ വർഷമാണിത്. ബിരിയാണിക്ക് മുകളിൽ ചോക്ലേറ്റ് സിറപ്പ് ഒഴിക്കുന്നതും ചോക്ലേറ്റിൽ മുക്കി ചിക്കൻ ഫ്രൈ ചെയ്തെടുക്കുന്നതും നൂഡിൽസ് നിറച്ച പാനിപൂരിയുമൊക്കെ കണ്ടുകഴിഞ്ഞു. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് വ്യത്യസ്തമായ ഒരു വടാപാവ് ആണ്, മറ്റൊന്നുമല്ല ഐസ്ക്രീം വടാപാവിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
ഗുജറാത്തിലെ ഒരു ഐസ്ക്രീം വിൽപനശാലയാണ് വ്യത്യസ്തമായ ഈ രുചിക്കൂട്ട് പരീക്ഷിച്ചിരിക്കുന്നത്. സ്ട്രീറ്റ് ഫുഡിനെ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ അവതരിപ്പിച്ചിരിക്കുകയാണിവർ. പാവിൽ വടയ്ക്കു പകരം ഐസ്ക്രീം നിറച്ചു നൽകുന്നതാണ് വീഡിയോയിലുള്ളത്.
പാവെടുത്ത് സുഗന്ധ പാനീയങ്ങളും ഒരു സ്കൂപ് ഐസ്ക്രീമും നിറച്ച് ഉണക്കമുന്തിരി കൊണ്ട് അലങ്കരിട്ട് ഭക്ഷണപ്രേമികൾക്ക് നൽകുന്നത് വീഡിയോയിൽ കാണാം. പങ്കുവച്ച് അധികമാവും മുമ്പ് സമൂഹമാധ്യമത്തിൽ വൈറലായ വീഡിയോക്ക് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.
മികച്ച ആശയമെന്നും ഡിന്നറും ഡിസേർട്ടും ഒന്നിച്ചായി എന്നും വനിലാ വടാപാവ് എന്നുമൊക്കെ ചിലർ കമന്റ് ചെയ്യുന്നു. ഇതിനൊപ്പം തങ്ങളുടെ പ്രിയ്യപ്പെട്ട വടാപാവിനെ ഈ വിധത്തിലാക്കിയതിനെതിരെ കമന്റ് ചെയ്യുന്നവരുമുണ്ട്. ഇത്രയും രുചികരമായ വടാപാവിനെ ഫ്യൂഷൻ പരുവത്തിലാക്കി ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നാണ് വടാപാവ് ആരാധകരുടെ വാദം.
Content Highlights: Viral Ice-Cream Vada Pav From Gujarat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..