ഭീമന്‍ ഗുജറാത്തി ഥാലി ആസ്വദിച്ച് വിജയ് ദേവരക്കൊണ്ടയും അനന്യ പാണ്ഡെയും; വൈറലായി ചിത്രങ്ങള്‍


കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓരോ സംസ്ഥാനത്തും മാറി മാറി ലൈഗറിന്റെ പ്രചാരണത്തിലാണ് അനന്യയും വിജയും.

വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡേ | Photo: Instagram

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടന്മാരിലൊരാളാണ് തെലുഗ് സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ട. തന്റെ പുതിയ സിനിമയായ ലൈഗറിന്റെ പ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലാണ് നടനിപ്പോള്‍. ഹിന്ദിയിലും തെലുഗിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെയാണ് നായിക.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓരോ സംസ്ഥാനത്തും മാറി മാറി ലൈഗറിന്റെ പ്രചാരണത്തിലാണ് അനന്യയും വിജയും. ബിഹാറിലെ ഗ്വാജ്വേറ്റ് ചായ് വാലിയുടെ കടയിലെത്തിയ വിജയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ഇപ്പോള്‍ അനന്യയുടെയും വിജയയുടെയും ഗുജറാത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ്, വഡോദര എന്നീ നഗരങ്ങളിലാണ് താരങ്ങള്‍ സന്ദര്‍ശനം നടത്തിയത്. ഭീമന്‍ ഗുജറാത്തി ഥാലി കഴിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വലിയ സ്റ്റീല്‍ പാത്രത്തില്‍ മുപ്പതോളം വിഭവങ്ങള്‍ വെച്ചിരിക്കുന്ന ചിത്രം വിജയും അനന്യയും സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ചപ്പാത്തി, പൂരി, രസഗുള, സാമ്പാര്‍, പലതരം ചട്‌നികള്‍ മധുരപലഹാരങ്ങള്‍ എന്നിവയെല്ലാം പാത്രത്തില്‍ കാണാം. ഇത്രയധികം വിഭവങ്ങള്‍ കണ്ട് അത്ഭുതത്തോടെ നോക്കിയിരിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Content Highlights: vijay deverakonda, ananya panday, giant gujarati thalim viral photos, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented