ഉരുളക്കിഴങ്ങ് വടയുടെ വീഡിയോ പങ്കിട്ട് വിദ്യാബാലന്‍; വൈറല്‍ വീഡിയോ


ഏഴ് ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

വിദ്യാ ബാലൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: Instagram

മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ സ്വന്തമായി ഇടം കണ്ടെത്തിയ നടിമാരിലൊരാളാണ് വിദ്യാ ബാലന്‍. രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അവര്‍.

തികഞ്ഞ ഭക്ഷണപ്രേമികൂടിയായ അവര്‍ പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ക്ലാസിക് മഹാരാഷ്ട്രീയന്‍ വിഭവമായ ഉരുളക്കിഴങ്ങ് വടയുടെ വീഡിയോ ആണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.



ആശാ ഭോസ്‌ലേ പാടിയ 'ബട്ടാറ്റ വട' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു പാത്രം നിറയെ നല്ല ചൂടുള്ള വടയും ചട്‌നിയും വീഡിയോയില്‍ കാണാം. ഉരുളക്കിഴങ്ങ് വട കാണുമ്പോള്‍ ഏറെ സന്തോഷിക്കുന്ന വിദ്യയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. അതേസമയം, ആരുമായും അത് പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വീഡിയോയിലൂടെ വിദ്യ വ്യക്തമാക്കുന്നു.

ഏഴ് ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 1.18 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

ഏറെ പ്രശസ്തമായ മഹാരാഷ്ട്രീയന്‍ സ്‌നാക്‌സ് വിഭവമാണ് ഉരുളക്കിഴങ്ങ് വട. മസാല ചേര്‍ത്ത് വേവിച്ചെടുത്ത കൂട്ട് കടലമാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുത്താണ് വട തയ്യാറാക്കുന്നത്.

Content Highlights: batata vada, viral video, food, vidya balan was spotted gushing over batata vada


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented