വൈറലായ വീഡിയോയിൽ നിന്നും | Photo: instagram.com/mith_mumbaikar/
കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കമായ വീഡിയോകള്‍ വളരെ വേഗമാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുക. ഇത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. കാഴ്ചയില്ലാത്ത തന്റെ മാതാപിതാക്കള്‍ക്ക് ഫുഡ് സ്റ്റാളിലെത്തി ഭക്ഷണം പ്ലേറ്റില്‍ വാങ്ങി വിളമ്പി നല്‍കുന്ന കൊച്ചുപെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
സ്‌കൂള്‍ യൂണിഫോമും ഐ.ഡി. കാര്‍ഡുമാണ് പെണ്‍കുട്ടിയുടെ വേഷം. സ്‌കൂള്‍ ബാഗും ഒപ്പമുണ്ട്. വഴിയരികിലുള്ള ഫുഡ് സ്റ്റോളില്‍നിന്ന് പ്ലേറ്റില്‍ ചെറുകടികള്‍ വാങ്ങി അത് മാതാപിതാക്കള്‍ക്ക് വിളമ്പി നല്‍കുകയാണ് പെണ്‍കുട്ടി. ഇത് കഴിച്ചശേഷം മാതാപിതാക്കളുടെ കൈ പിടിച്ച് അവിടെനിന്നും മടങ്ങുന്ന മൂന്നുപേരെയുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മുംബൈയില്‍ നിന്നു പകര്‍ത്തിയ ഈ വീഡിയോ മിത് ഇന്ദുല്‍ക്കര്‍ എന്ന യൂട്യബറാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
''ഇവരെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ വളരെ വികാരാധീനനായി പോയിരുന്നു. ഇവര്‍ മുംബൈയിലെ മൗലി വഡെ എന്ന കടയില്‍ എല്ലാദിവസവും വരും. മാതാപിതാക്കള്‍ കാഴ്ചാപരിമിതി നേരിടുന്നവരാണ്. എന്നാല്‍, ഇവരുടെ മകളിലൂടെയാണ് അവര്‍ ലോകം കാണുന്നത്. ഈ ചെറിയ കുട്ടി നമ്മെ കുറെയേറെക്കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. മാതാപിതാക്കളേക്കാള്‍ കൂടുതല്‍ നമ്മെ മറ്റാരും സംരക്ഷിക്കില്ല. അതിനാല്‍ അവര്‍ നമ്മെ വിട്ടുപോകും മുമ്പ് അവരെ സംരക്ഷിക്കൂ''-വീഡിയോ പങ്കുവെച്ച് മിത് ഇന്ദുല്‍ക്കല്‍ കാപ്ഷനായി കുറിച്ചു.
വളരെ വേഗമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആറ് ദിവസം കൊണ്ട് 40 ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. കുട്ടിയെയും അനുഗ്രഹീതരായ മാതാപിതാക്കളെ അഭിനന്ദിച്ചും പത്ത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോക്ക് ലൈക്ക് നല്‍കിയിരിക്കുന്നതും കമന്റ് ചെയ്തിരിക്കുന്നതും. ഇത് ഹൃദയസ്പര്‍ശിയാണെന്നും അവരുടെ ഇടയിലെ സ്‌നേഹബന്ധം കാണുമ്പോള്‍ സമാധാനം തോന്നുവെന്നും ഒരാള്‍ പറഞ്ഞു.
Content Highlights: video of little girl helping visually impaired parents, viral video, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..