പാനിപൂരി കൊണ്ട് ഷെയ്ക്ക്; പാല് ചേര്‍ക്കാന്‍ തോന്നാത്തിന് നന്ദിയെന്ന് കമന്റ്


ഒരുലക്ഷത്തില്‍ പരം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്‌നാക്‌സുകളിലൊന്നാണ് പാനീ പൂരിയെന്ന ഗോല്‍ഗപ്പ. വടക്കേ ഇന്ത്യയിലാണ് ഈ വിഭവത്തിന് ആവശ്യക്കാര്‍ ഏറെയെങ്കിലും അടുത്തകാലത്ത് ദക്ഷിണേന്ത്യയിലും പാനിപൂരി ശ്രദ്ധ നേടി തുടങ്ങിയിട്ടുണ്ട്. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് വിളമ്പുന്നത്. വിചിത്രമായ വിഭവങ്ങള്‍ തയ്യാറാക്കുന്ന ധാരാളം വീഡിയോകള്‍ അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡ്രോഗണ്‍ ഫ്രൂട്ട് ചെയ്ത് തയ്യാറാക്കുന്ന ചായയും ചോക്ക്‌ലേറ്റ് കടലമാവില്‍ മുക്കിപ്പൊരിച്ചെടുത്തുണ്ടാക്കിയ പക്കാവടയുമെല്ലാം അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ചില വിചിത്ര വിഭവങ്ങളാണ്.

ഇപ്പോഴിതാ പാനീപൂരി ഉപയോഗിച്ച് തയ്യാറാക്കിയ ഷെയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.



പാനീപൂരി തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ചേരുവകളെല്ലാം ചേര്‍ത്ത് മിക്‌സിയിലിട്ട് അടിച്ചെടുത്ത് ഷെയ്ക്ക് തയ്യാറാക്കുന്ന പരീക്ഷണമാണ് ശ്രദ്ധ നേടുന്നത്.

പഞ്ചാബ് ബ്ലെസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മിക്‌സിയിലിട്ട് അടിച്ചെടുത്ത 'ഷെയ്ക്ക്' ഗ്ലാസിലേക്ക് പകര്‍ത്തിയശേഷം മുകളില്‍ പാനീപൂരിയുടെ പൂരി മുകളില്‍വെച്ച് അലങ്കരിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഒരുലക്ഷത്തില്‍ പരം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സ്‌പെഷ്യല്‍ ഷെയ്ക്കില്‍ പാല് ചേര്‍ക്കാന്‍ തോന്നിയില്ലല്ലോ എന്ന് ഒരാള്‍ കമന്റ് ചെയ്തു. അതേസമയം, രോഗങ്ങളും അസിഡിറ്റിയുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മറ്റൊരാള്‍ ആശങ്കപ്പെട്ടു. ആളുകള്‍ എന്തൊക്കെയാണ് തയ്യാറാക്കുന്നതെന്ന് ദൈവത്തിന് മാത്രമറിയാമെന്ന് മറ്റൊരാള്‍ പറഞ്ഞു.

Content Highlights: viral video, golgappa shake goes viral, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented