2020 ല്‍ ഭക്ഷണപരീക്ഷണത്തിലായിരുന്നു മിക്ക ആളുകളും. ഇന്നുവരെ കേട്ടിട്ടില്ലാത്ത കോമ്പിനേഷനുകള്‍ വരെ അടുക്കളകളില്‍ നിന്ന് പുറത്തെത്തി. ചോക്ലേറ്റ് മാഗിയും രസഗുള ബിരിയാണിയുമൊക്കെ ചെറുത്,  ഇപ്പോഴിതാ വെണ്ണ ചേര്‍ത്ത ചായയാണ് ആളുകളെ ഞെട്ടിച്ച പുതിയ വിഭവം. 

നല്ല കടുപ്പത്തില്‍, അല്ലെങ്കില്‍ കടുപ്പം കുറച്ച്, മധുരം കൂടുതലോ കുറവോ ഒട്ടുമില്ലാതെയോ... ചായയുടെ രുചിഭേദങ്ങള്‍ ഇതൊക്കെയാണ്. ചിലരാകട്ടെ മസാല ചായയും ഏലക്ക ഇട്ട ചായയും പരീക്ഷിക്കും. പാലോ പഞ്ചസാരയോ ഏലയ്ക്കയോ കൂടിപോയാല്‍ പായസമാണോ എന്ന് ചോദിക്കുന്നിടത്താണ് വെണ്ണയിട്ട ചായ. ഈ ചായയുടെ വീഡിയോ കണ്ട് അന്തംവിടുകയാണ് സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FOODIEAGRA (@foodieagraaaaa)

വെണ്ണ ഇട്ട ചായ കുടിക്കുന്നവരുമുണ്ട്. വിദേശത്തൊന്നുമല്ല നമ്മുടെ നാട്ടില്‍ തന്നെയാണ്. ഡല്‍ഹിയിലെ ആഗ്രയിലാണ് ഈ 'വെണ്ണച്ചായ' വില്‍ക്കുന്നത്.  പാലും പഞ്ചസാരയും തേയിലയും ഇട്ടു തിളപ്പിച്ച ചായക്കൂട്ടിലേക്ക് നല്ല വലിയ വെണ്ണ കഷണങ്ങള്‍ മുറിച്ചിടുന്നത് വീഡിയോയില്‍ കാണാം. 

അതിശൈത്യം വരുമ്പോള്‍ ചുണ്ടുകളിലെ ആര്‍ദ്രത നിലനിര്‍ത്താന്‍ വെണ്ണച്ചായ കുടിക്കുന്നത് കൊണ്ട് കഴിയും. അതുകൊണ്ട് കശ്മീരില്‍ ചായക്കൊപ്പം വെണ്ണ കഴിക്കുന്ന ശീലമുണ്ട്. ഇത് ആന്റി ഓക്‌സിഡന്റുകളെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

Content Highlights: Video of butter chai being made at Agra stall goes viral