വയറിനടിയിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ജ്യൂസുകള്‍


പോഷകങ്ങള്‍ കുറഞ്ഞ ആഹാരക്രമം ശീലമാക്കുന്നതാണ് വയറിനടയില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ ഇടയാക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രതീകാത്മക ചിത്രം (Photo: Dinesh)

മാറിയ ജീവിതശൈലിയും വ്യായാമക്കുറവും നമുക്ക് നല്‍കിയത് പൊണ്ണത്തടിയും അനുബന്ധരോഗങ്ങളുമാണ്. വയറിനടിയിലെ കൊഴുപ്പാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെയാണ് ഇത് ബാധിക്കുന്നത്. ആഹാരക്രമത്തിലെ മാറ്റം, വ്യായാമക്കുറവ്, പാരിസ്ഥിതിക ഘടകങ്ങള്‍, ജനിതകപരമായ ഘടകങ്ങള്‍ തുടങ്ങിയവയാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. പോഷകങ്ങള്‍ കുറഞ്ഞ ആഹാരക്രമം ശീലമാക്കുന്നതാണ് വയറിനടയില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ ഇടയാക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വയറിനടിയില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഏതാനും ജ്യൂസുകള്‍ പരിചയപ്പെടാം.

കാരറ്റ് ജ്യൂസ്

പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച സ്രോതസ്സാണ് കാരറ്റ്. ഒരു ദിവസം ഒരാള്‍ക്ക് ആവശ്യമായ പോഷകങ്ങളെല്ലാം കാരറ്റില്‍ അടങ്ങിയിരിക്കുന്നു. കലോറി കുറഞ്ഞ ഈ പച്ചക്കറി ധാരാളം നാരുകളാലും ദഹനത്തിന് സഹായിക്കുന്ന മറ്റ് ഘടകങ്ങളാലും സമ്പന്നമാണ്. ഇത് വയറിനടയിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

കാബേജ് ജ്യൂസ്

ദഹനസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാണ് കാബേജ്. വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും ദഹനക്കുറവ് പരിഹരിക്കുന്നതിനും കാബേജ് ജ്യൂസ് മികച്ച മാര്‍ഗമാണ്. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതിനും കാബേജ് ജ്യൂസ് മികച്ച മാര്‍ഗമാണ്. കാബേജില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. ഇത് മൂലം വിശപ്പ് ഏറെ നേരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

പോഷകങ്ങളുടെ പവര്‍ ഹൗസ് ആണ് ബീറ്റ്‌റൂട്ട്. കാരറ്റിനെപ്പോലെ കലോറി വളരെക്കുറഞ്ഞ ബീറ്റ്‌റൂട്ടില്‍ ആന്റിഓക്‌സിഡന്റും പോഷകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, ധാരാളം ധാതുക്കളും നാരുകളും അടങ്ങിയിരിക്കുന്ന ഇത് ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്. മറ്റു പച്ചക്കറികള്‍ക്കൊപ്പം ചേര്‍ത്തും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്.

ചുരയ്ക്ക ജ്യൂസ്

ശരീരഭാരം നിയന്ത്രിക്കുന്നതിന് സാധാരണ ഉപയോഗിച്ച് വരുന്ന പച്ചക്കറിയാണ് ചുരയ്ക്ക. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ചുരയ്ക്ക ഏറെ നേരം വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. അതിനാല്‍, ഇടവേളകളില്‍ മറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. കലോറി കുറഞ്ഞ പച്ചക്കറിയായതിനാല്‍ പതിവായി ചുരയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ആശങ്കപ്പെടേണ്ടതില്ല.

Content Highlights: vegetable juices that may help burn belly fat, healthy food, healthy diet, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented