പ്രതീകാത്മക ചിത്രം | Photo: canva.com/
മനസ്സും ശരീരവും എപ്പോഴും ഊര്‍ജസ്വലമായിരിക്കാന്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കീടനാശിനികളില്‍ മുങ്ങിവരുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഇന്ന് നമുക്ക് കിട്ടുന്നതിലേറെയും. അതുകൊണ്ടുതന്നെ അവ വൃത്തിയാക്കുന്നതിലും കരുതല്‍ വേണം.
കഴുകാന്‍ പുളിവെള്ളവും വിനാഗിരി ലായനിയും
പച്ചക്കറികള്‍ കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്നശേഷം വിനാഗിരി ലായനിയിലോ വാളന്‍പുളി വെള്ളത്തിലോ പത്തു മിനിറ്റുവരെ മുക്കിവെക്കുന്നത് അവയിലുള്ള കീടനാശിനികളുടെ അംശം മിതപ്പെടുത്താന്‍ സഹായിക്കും. മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ മുക്കിവെക്കുന്നതും നല്ലതാണ്. പത്തുമിനിറ്റിനുശേഷം പച്ചക്കറികളെടുത്ത് ടാപ്പിലെ വെള്ളത്തില്‍ നന്നായി ഉരച്ചുകഴുകാം.
പുളിവെള്ളം: ഒരു നെല്ലിക്ക വലുപ്പത്തില്‍ വാളന്‍ പുളിയെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞെടുത്ത് ലായനിയുണ്ടാക്കാം.
വിനാഗിരിവെള്ളം: ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ വിനാഗിരി ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം.
ഫ്രിഡ്ജില്‍ വെക്കുമ്പോള്‍
പച്ചക്കറികള്‍ കഴുകി വൃത്തിയാക്കി, വെള്ളം നന്നായി വാര്‍ന്നുപോയശേഷം മാത്രം ഫ്രിഡ്ജിലെടുത്തുവെക്കുക. ഓരോ പച്ചക്കറിയും വേര്‍തിരിച്ച് വ്യത്യസ്ത ബോക്സുകളിലാക്കി സൂക്ഷിക്കുന്നതായിരിക്കും നല്ലത്. ബോക്സാണെങ്കിലും കവറാണെങ്കിലും നന്നായി അടച്ചശേഷം മാത്രം വെക്കുക. ജലാംശം നഷ്ടപ്പെടാനുള്ള സാധ്യത ഇതിലൂടെ കുറയ്ക്കാം.
കേടുവന്ന പച്ചക്കറികള്‍ പെട്ടെന്നുതന്നെ എടുത്തുമാറ്റണം. ഇല്ലെങ്കില്‍ പൂപ്പലടക്കമുള്ളവ മറ്റു പച്ചക്കറികളിലേക്ക് പരക്കാനും ഫ്രിഡ്ജില്‍ രോഗാണുക്കള്‍ വളരാനുമിടയാക്കും. പച്ചക്കറികളും പഴങ്ങളും വാങ്ങുമ്പോള്‍ കേടുപാടുകളില്ലാത്തവ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Content Highlights: vebetable cleaning tips, kitchen tips, vegetables keeping in the refrigerator, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..