photo:instagram.com/varundvn/
ബോളിവുഡിന് പ്രിയങ്കരനായ നടനാണ് വരുണ്‍ ധവാന്‍. എന്നാല്‍ അദ്ദേഹം നടനെന്നതിലുപരി നല്ലൊരു ഷെഫ് കൂടിയാണ്. അദ്ദേഹം താനുണ്ടാക്കിയ പുതിയ വിഭവത്തെക്കുറിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ പാചകമികവിന് സ്വന്തം പിതാവായ ഡേവിഡ് ധവാന്റെ അഭിനന്ദനവും ലഭിച്ചു. ശിവരാത്രിയാഘോഷങ്ങളുടെ ഭാഗമായാണ് വരുണ്‍ ധവാന്‍ ഹല്‍വയുണ്ടാക്കിയത്.
'അച്ഛന്‍ എന്റെ ഹല്‍വയെക്കുറിച്ച് പറയുന്നു' എന്ന് അടിക്കുറിപ്പ് നല്‍കിയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. പപ്പാ..മഹാ ശിവരാത്രിക്ക് ഞാന്‍ ഉണ്ടാക്കിയ ഹല്‍വ എങ്ങനെയുണ്ട്' എന്നു ചോദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
മകനുണ്ടാക്കിയ ഹല്‍വ അതീവ താത്പര്യത്തോടെ കഴിയ്ക്കുന്ന ഡേവിഡ് ധവാനെ വീഡിയോയില്‍ കാണാം. ഹല്‍വ വളരെ നല്ലതാണെന്നും അതിനാല്‍ താന്‍ വീണ്ടും കഴിയ്ക്കുകയാണെന്നും വരുണിനോട് അദ്ദേഹം പറയുന്നുണ്ട്.
പാചകമികവിനേക്കാള്‍ ഉപരിയായി അച്ഛന്‍-മകന്‍ സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയും ഈ വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളിട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ആയുഷ്മാന്‍ ഖുറാനയും കരിഷ്മ കപൂറുമെല്ലാം പോസ്റ്റില്‍ അഭിനന്ദനവുമായെത്തിയിട്ടുണ്ട്.
Content Highlights: Varun Dhawan, david dhawan, halwa, cooking
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..