Ants

ല്ലിയേയും പാറ്റയേയും പഴുതാരയേയും പിടിച്ചുതിന്നുന്നവരാണ് വിദേശികള്‍ എന്ന് പൊതുവേ ഒരു പറച്ചിലുണ്ട്. നമ്മുടെ നാട്ടിലുമുണ്ട് ഇത്തരം വിചിത്രമായ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നു പറയുമ്പോള്‍ മുഖം ചുളിക്കാന്‍ വരട്ടെ. കേട്ടാല്‍ അറപ്പു തോന്നുന്ന ഭക്ഷണ സാധനങ്ങള്‍ നിത്യ ഭക്ഷണത്തിന്റെ ഭാഗമായിട്ടുള്ള ചിലയിടങ്ങള്‍ നമ്മുടെ രാജ്യത്തുമുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം. 

ഖോറിസ 

മുളങ്കാമ്പ് വാറ്റിയെടുക്കുത്തോ, വേവിക്കാതെയോ, അച്ചാറ് രൂപത്തിലോ ആക്കിയ പദാര്‍ത്ഥത്തെയാണ് ഖോറിസ എന്നു പറയുന്നത്. ആസാമിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഭക്ഷണസാധനങ്ങളില്‍ ചേര്‍ക്കുന്ന വളരെ പ്രചാരത്തിലുള്ള ഒരു പദാര്‍ത്ഥമാണിത്. മീന്‍ വിഭവങ്ങളിലാണ് ഈ പദാര്‍ത്ഥം കൂടുതലായും ഉപയോഗിക്കുന്നത്. നോര്‍ത്തീസ്റ്റ് സംസ്ഥാനങ്ങളിലാണ് ഈ പദാര്‍ത്ഥം ഏറെ പ്രചാരത്തിലുള്ളത്. 

Eripoluഎരി പോലു 

ആസാമില്‍ ഏറെ പ്രചാരത്തിലുള്ള ഒരു വിഭവമാണിത്. പട്ടുനൂല്‍ പുഴുക്കളെ ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. പട്ടുനൂല്‍ എടുക്കാനായി പുഴുങ്ങിയെടുക്കുന്ന പുഴുക്കളെ മസാലകളും മറ്റും ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്ന ഈ വിഭവം ഏറെ രുചികരമാണ് എന്നതിന് പുറമേ കാണാനും മനോഹരമാണ്. 

ഫാന്‍ പ്യുട്ട് 

അഴുകിയ ഉരുളക്കിഴങ്ങിനേയും അതു വെച്ചുണ്ടാക്കുന്ന വിഭവങ്ങളേയുമാണ് ഫാന്‍ പ്യുട്ട് എന്നു വിളിക്കുന്നത്. വിളഞ്ഞു പാകമായ ഉരുളക്കിഴങ്ങ് ഇവര്‍ വിളവെടുക്കാറില്ല പകരം അവ അഴുകുന്നതുവരെ കാത്തിരിക്കും. ഇത് പച്ചയായോ വേവിച്ചോ കഴിക്കുകയാണ് പതിവ്. ചിലപ്പോള്‍ പ്രാദേശികമായി നിര്‍മ്മിച്ച ചില മസാലകളും ഇതിനോടൊപ്പം കഴിക്കാന്‍ നല്‍കും. നോര്‍ത്തീസ്റ്റ് സംസ്ഥാനങ്ങളില്‍ നിത്യഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഫാന്‍ പ്യുട്ട്. 

frog legതവളക്കാല്‍ 

സിക്കിമിലെ ലപ്ച്ചാ വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിഭവമാണിത്. ഔഷധ ഗുണമുള്ള ഒരു ഭക്ഷ്യവസ്തുവായിട്ടാണ് അവര്‍ തവളക്കാലിനെ കാണുന്നത്. വയറു സംബന്ധിയായ അസുഖങ്ങള്‍ക്കാണ് ഈ വിഭവം പ്രധാനമായും ഉപയോഗിക്കുന്നത്.

ചപ്രാഹ് 

ഛത്തീസ്ഗഡില്‍ നിത്യഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ചപ്രാഹ് ചമ്മന്തി. ഈ ചമ്മന്തിയുണ്ടാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്‌ ചുവന്ന ഉറുമ്പും അതിന്റെ മുട്ടയുമാണ്. ഉണക്കിയെടുത്ത ചുവന്ന ഉറുമ്പിനേയും അതിന്റെ മുട്ടയേയും വിവിധ തരം മസാലകളും മധുരപദാര്‍ത്ഥങ്ങളും ചേര്‍ത്ത് കുഴച്ചെടുത്താല്‍ ചപ്രാഹ് ചമ്മന്തി തയ്യാര്‍. 

Dog Meatപട്ടിയിറച്ചി 

നാഗാലാന്റിലേയും മിസോറാമിലേയും ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ സര്‍വസാധാരണമാണ് പട്ടിയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍. വറുത്തും, ചുട്ടും, കറിയായും ഒക്കെ പട്ടിയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍ ലഭിക്കും. 

നഹ്ഖാം 

മേഘാലയയിലെ പ്രധാന ഭക്ഷ്യവസ്തുവാണ് നഹ്ഖാം. ഉണക്കിയെടുത്ത മീനാണ് ഈ വിഭവത്തിലെ പ്രധാന ചേരുവ. വിവിധയിനം പച്ചക്കറികള്‍ക്കൊപ്പം ഉണക്കമീന്‍ ചാരത്തിലിട്ട് ചുട്ടെടുക്കുന്നതാണ് ഈ വിഭവം. ഏറെ രുചികരമാണെങ്കിലും ഇതിന്റെ ഗന്ധം (ദുര്‍ഗന്ധം) അസഹനീയമാണ്. 

soreportelസോര്‍പൊട്ടെല്‍ 

പോര്‍ച്ചുഗീസ് സ്വാധീനം വിളിച്ചോതുന്ന ഒരു വിഭവമാണ് സോര്‍പൊട്ടെല്‍. പ്രധാനമായും പന്നിയുടെ മാംസോച്ഛിഷ്ടമാണ് ഈ വിഭവം ഉണ്ടാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇറച്ചിക്കായി ഉപയോഗിക്കുന്ന മറ്റു ജീവികളുടെ ഉച്ചിഷ്ടവും ഈ വിഭവം തയ്യാറാക്കാന്‍ ഉപയോഗിക്കാറുണ്ട്. 

സ്രാവിന്‍ കുഞ്ഞ് കറി 

ഗോവയിലെ കടലുകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് കടലില്‍ വളരെയടുത്ത് കാണാന്‍ സാധിക്കുന്ന സ്രാവിന്‍ കുഞ്ഞുങ്ങള്‍. മനോഹരമായ കാഴ്ച മാത്രമല്ല ഗോവലിലെ രുചികരമായ ഒരു വിഭവവും ഈ സ്രാവിന്‍ കുഞ്ഞുങ്ങളെ വെച്ചുതന്നെയാണ് ഉണ്ടാക്കുന്നത്.