രുചിയിൽ മുന്നിട്ടു നിൽക്കും വൽവൽ; കൊങ്കണി സദ്യകളിലെ പ്രമുഖൻ


മലയാളികളുടെ ഓലനുമായി സാദൃശ്യം തോന്നാം. എന്നാൽ അല്ലറ ചില്ലറ വ്യത്യാസങ്ങളുണ്ട്.

വൽവൽ | Photo: Author

കൊങ്കണി സദ്യകളിലെ പ്രധാനവിഭവമാണ് വെള്ള നിറത്തിലുള്ള വൽവൽ. കൊങ്കണി വിവാഹ സദ്യകളിലും മറ്റു വിശേഷ ദിവസങ്ങളിലുമൊക്കെ വാഴയിലയിൽ ഒരറ്റത്ത് വൽവൽ നിർബന്ധമാണ്.

മലയാളികളുടെ ഓലനുമായി സാദൃശ്യം തോന്നാം. എന്നാൽ അല്ലറ ചില്ലറ വ്യത്യാസങ്ങളുണ്ട്. ഓലനിൽ വൻപയർ ചേർക്കുന്ന പതിവുണ്ട്. എന്നാൽ, വൽവലിൽ പച്ചക്കറികൾ മാത്രമേ ചേർക്കാറുള്ളൂ. കുമ്പളങ്ങയ്ക്കാണ് മുൻഗണന. മത്തൻ, ചേന എന്നിവ നിർബന്ധം. ഉരുളക്കിഴങ്ങ്, അച്ചിങ്ങ പയർ, കോവയ്ക്ക എന്തിനേറെ മധുരക്കിഴങ്ങ് വരെ ചേർക്കുകയും ചെയ്യും.

വൽവലിന് രുചിപകരുന്ന പ്രധാനചേരുവ കായമാണ്. കായത്തിന്റെയും പച്ച വെളിച്ചെണ്ണയുടെയും മണം ചേരുമ്പോൾ വൽവൽ ഏവർക്കും പ്രിയപ്പെട്ടതാകും. കർണാടകയിൽ ചില ഭാഗങ്ങളിൽ വൽവലിൽ കടുക് താളിച്ചും ചേർക്കും. ബാക്കി ചേരുവകളും പാചകരീതിയും ഒരേപോലെ. ഇക്കുറി വിഷുസദ്യക്ക് കൊങ്കണി രീതിയിലെ ഓലൻ ഉണ്ടാക്കി നോക്കുമല്ലോ.

ആവശ്യമുള്ള സാധനങ്ങൾ

കുമ്പളങ്ങ- അര കിലോ
മത്തങ്ങ-1 കപ്പ്‌
ചേന-കാൽ കപ്പ്‌
ഉരുളക്കിഴങ്ങ്-1 മീഡിയം
അച്ചിങ്ങ പയർ- 8-10 എണ്ണം
പച്ചമുളക് നെടുകെ കീറിയത്- 6-7 എണ്ണം
രണ്ടാം തേങ്ങാപ്പാൽ- ഒന്നര കപ്പ്‌
കട്ടി തേങ്ങാപ്പാൽ-ഒരു കപ്പ്‌
കായം/കായപ്പൊടി-ഒന്നര ടീസ്പൂൺ
വെളിച്ചെണ്ണ-2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
കുമ്പളങ്ങ, മത്തൻ, ചേന, ഉരുളക്കിഴങ്ങ് എന്നിവ നേർത്ത ചതുരക്കഷ്ണങ്ങളായി അരിയുക. അച്ചിങ്ങ അല്പം നീളത്തിൽ ഒടിക്കുക. പച്ചക്കറികളെല്ലാം പച്ചമുളകും ഉപ്പും ചേർത്ത് രണ്ടാം പാലിൽ വേവിക്കുക. കഷ്ണങ്ങൾ വെന്തുടയരുത്. വെന്ത കൂട്ടിലേക്ക് ഒന്നാം പാൽ ചേർക്കുക. നന്നായി തിളച്ചു വരുമ്പോൾ കായപ്പൊടി ചേർക്കാം. വാങ്ങി വെച്ചതിനു ശേഷം മീതെ പച്ചവെളിച്ചെണ്ണ ഒഴിക്കാം.
കായപ്പൊടി മാത്രം ചേർക്കുന്നത് ഇഷ്ടമല്ലാത്തവർക്ക് കടുക്, കറിവേപ്പില, 4-5 വറ്റൽമുളക്, അല്പം കായപ്പൊടി, എന്നിവ താളിച്ചും ചേർക്കാം. വൽവൽ തയ്യാർ.

Content Highlights: valval. konkani recipe, konkani food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented