പിസയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ കൂറ്റന്‍ ശേഖരം; ലോക റെക്കോഡ് സ്വന്തമാക്കി യുവതി


പിസ ഫാന്‍ ആയ ടെലിനയെ സുഹൃത്തുക്കള്‍ 'പിസ ഗേള്‍' എന്നാണ് വിളിക്കുന്നത്.

ടെലിന കുപ്പാരി

ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് പിസ. വെജ്, നോണ്‍ വെജ് രുചികളില്‍ ലഭിക്കുമെന്നതും ഈ ഇറ്റാലിയന്‍ വിഭവത്തിനോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നു.

ന്യൂ ജെഴ്‌സി സ്വദേശിയായ ടെലിന കുപ്പാരി ഇവിടെ വ്യത്യസ്തയാവുകയാണ്. പിസയുടെ വലിയ ആരാധികയാണ് ടെലിന. പിസയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ വസ്തുക്കള്‍ ശേഖരിച്ച് ലോക റെക്കോഡ് ഇട്ടാണ് ടെലിന പിസയോടുള്ള തന്റെ ഇഷ്ടം ഊട്ടിയുറപ്പിച്ചത്. ഏകദേശം 669 വസ്തുക്കള്‍ ശേഖരിച്ചാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ് അവര്‍ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ വീട്ടില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വസ്തുക്കളെല്ലാം പരിചയപ്പെടുത്തുന്ന വീഡിയോ ടെലിന സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

പിസ ബോക്‌സുകള്‍, പിസ സ്റ്റിക്കറുകള്‍ പതിപ്പിച്ച നോട്ട് ബുക്കുകള്‍, പിസ പോസ്റ്ററുകള്‍, പിസ ഗ്രാഫിക്‌സ്, ടി-ഷര്‍ട്ടുകള്‍, സോക്‌സുകള്‍ തുടങ്ങിയവയെല്ലാം ടെലിനയുടെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

ചുവന്ന നിറമുള്ള പിസ വസ്ത്രമാണ് ടെലിനയുടെ ശേഖരത്തിലെ ആദ്യ വസ്തു. വീടിനുള്ളില്‍ പിസ മ്യൂസിയം ഉണ്ടാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതര്‍ വ്യക്തമാക്കി. പിസ ഫാന്‍ ആയ ടെലിനയെ സുഹൃത്തുക്കള്‍ 'പിസ ഗേള്‍' എന്നാണ് വിളിക്കുന്നത്. തന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ടും അവര്‍ പിസ തീമിലാണ് സെറ്റ് ചെയ്തത്. തീര്‍ന്നില്ല, ആശുപത്രിയിലെ തന്റെ മുറിയും അവര്‍ പിസയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

Content Highlights: collecting worlds largest pizza related items, Guinness World Record, pizza, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented