ഹൈദരാബാദി ബിരിയാണി കഴിച്ച് 'വെള്ളം പോലെ' തെലുങ്കും സംസാരിച്ച് യു.എസ്. യൂട്യൂബര്‍; വൈറല്‍ വീഡിയോ


വീഡിയോ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ആറ് ലക്ഷം കാഴ്ചക്കാരെയാണ് നേടിയത്.

വൈറൽ വീഡിയോയിൽ നിന്ന് | Photo: Youtube

വ്യത്യസ്തമായ സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഭാഷയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് സംസ്ഥാനങ്ങളുടെ രൂപീകരണം. അതിനാല്‍ തന്നെ വ്യത്യസ്തമായ സംസ്‌കാരങ്ങളാണ് ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്നത്. വേഷത്തിലും ഭക്ഷണത്തിലുമെല്ലാം ഓരോ സംസ്ഥാനത്തും തനത് രീതികള്‍ നിലനില്‍ക്കുന്നു.

തെലങ്കാനയില്‍ നിന്നുള്ള ഏറെ പ്രശസ്തമായ വിഭവമാണ് ഹൈദരാബാദി ബിരിയാണി. ഹൈദരാബാദി ബിരിയാണിക്ക് ലോകമെമ്പാടും നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള വിവിധ ഇടങ്ങളിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റുകളില്‍ നിന്ന് തെലുങ്ക് ഭക്ഷണം കഴിക്കുന്ന യൂട്യൂബറുടെ വീഡിയോ ആണ് തരംഗമാകുന്നത്. യു.എസ്. പൗരനായ യൂട്യൂബര്‍ ഷിയോമയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. വിവിധ റെസ്‌റ്റൊറന്റുകളിലെത്തി ഒഴുക്കോടെ തെലുങ്ക് സംസാരിക്കുന്ന ഷിയോമയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. അമേരിക്കയിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റുകളിലെത്തി തെലുങ്ക് സംസാരിച്ച തന്നെ കണ്ട് അവര്‍ ഞെട്ടിയെന്നും അവര്‍ തനിക്ക് സൗജന്യമായി ഭക്ഷണവും പാനീയങ്ങളും തന്നുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ഷിയോമ പറഞ്ഞു.

സെപ്റ്റംബര്‍ 15-ന് പങ്കുവെച്ച വീഡിയോ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ആറ് ലക്ഷം കാഴ്ചക്കാരെയാണ് നേടിയത്. 2.5 ലക്ഷം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും വീഡിയോ സ്വന്തമാക്കി.

ന്യൂജേഴ്‌സിയില്‍ തെലുങ്ക് ഭാഷ ഭൂരിഭാഗം ആളുകളും സംസാരിക്കുന്ന ഭാഷയാണെന്ന് വീഡിയോയുടെ തുടക്കത്തില്‍ യൂട്യൂബര്‍ പറയുന്നുണ്ട്. തെലുങ്കിന് അവിടെ ഏറെ പ്രചാരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യം സന്ദര്‍ശിച്ച റെസ്റ്റൊറന്റില്‍ നിന്ന് ഇറാനിയന്‍ ചായ ആണ് ഷിയോമ വാങ്ങുന്നത്. പിന്നീട് മറ്റൊരു റെസ്റ്റൊറന്റില്‍ നിന്ന് ഹൈദരാബാദി ബിരിയാണി കഴിച്ചശേഷം സവാള-മുളക് ഊത്തപ്പത്തിന്റെയും രസ മലായിയുടെയും രുചിയാണ് ഷിയോമ അറിഞ്ഞത്.

തെലുങ്ക് ഭാഷ പഠിക്കാനും ഹൈദരാബാദ് വിഭവങ്ങള്‍ രുചിച്ചുനോക്കാനും കാണിക്കുന്ന ശ്രമങ്ങള്‍ക്ക് ഒട്ടേറെപ്പേരാണ് ഷിയോമയെ അഭിനന്ദിക്കുന്നത്.

Content Highlights: viral video, us youtuber tries hyderabadi biryani, talks in fluent telugu, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented