ദോശയുടെയും ഉഴുന്നുവടയുടെയും പേരുമാറ്റി യു.എസ്‌. റെസ്‌റ്റൊറന്റ്; തലയില്‍ കൈവെച്ച് സോഷ്യല്‍ മീഡിയ


നമ്മുടെ നാട്ടിലെ സര്‍വസാധാരണമായ ഊത്തപ്പത്തിന് ക്ലാസിക് ലെന്റില്‍ പാന്‍കേക്ക് എന്നുമാണ് പേരു നല്‍കിയിരിക്കുന്നത്. 

പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Purushotham)

റെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യയിലെ ഭക്ഷണങ്ങള്‍. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും അവരുടേതായ തനത് രുചികളുണ്ട്. അതില്‍ തന്നെയും പ്രാദേശികമായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഗുണത്തിലും രുചിയും വേറിട്ട് നില്‍ക്കുന്നവയാണ് ഓരോ വിഭവങ്ങളും. ഇന്ത്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ധാരാളം ഹോട്ടലുകളും റെസ്‌റ്റൊറന്റുകളും ഇന്ത്യക്ക് പുറത്തുണ്ട്.

യു.എസിലെ ഇന്ത്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന റെസ്റ്റൊറന്റില്‍ വിഭവങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. നമ്മുടെ ദോശയുടെയും ഉഴുന്നുവടയുടെയും പേരുകളാണ് വിചിത്രമായ പേരുകളില്‍ ഇവിടുത്തെ മെനുവില്‍ നല്‍കിയിരിക്കുന്നത്. മെനുവിന്റെ ചിത്രങ്ങള്‍ ഇനിക എന്ന യൂസർ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ഇത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടത്.

സാമ്പാറില്‍ മുക്കിയെടുത്ത ഉഴുന്നുവടയ്ക്ക് Dunked Doughnut Delight എന്നാണ് മെനുവില്‍ കൊടുത്തിരിക്കുന്നത്. ഡോണറ്റുമായുള്ള രൂപസാദൃശ്യമാവാം ഇത്തരത്തിലൊരു പേരിലേക്കു നയിച്ചത്. അതേസമയം, ദോശയ്ക്കാകട്ടെ Naked Crepe എന്നുമാണ് പേരിട്ടിരിക്കുന്നത്. മസാല ദോശയ്ക്കാകട്ടെ Smashed Potato Crepe എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.

നമ്മുടെ നാട്ടിലെ സര്‍വസാധാരണമായ ഊത്തപ്പത്തിന് ക്ലാസിക് ലെന്റില്‍ പാന്‍കേക്ക് എഎന്നാണ് പേര്‌. ഒട്ടേറെപ്പേരാണ് ഇനിക പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

പിസയെ ലോകമെമ്പാടും പിസ എന്നു തന്നെയാണ് വിളിക്കുന്നത്. പിന്നെന്തുകൊണ്ട് ദോശയെ ദോശ എന്നു വിളിച്ചുകൂടെന്ന് ഒരാള്‍ ചോദിച്ചു. അമേരിക്കക്കാര്‍ക്ക് മനസ്സിലാകുന്ന വിധമാണ് വിഭവങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

Content Highlights: dosa as naked crepe, vada as dunked doghnut delight, US resturant, food, viral photo

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented