20 വര്‍ഷമായി സ്ഥിരം സന്ദര്‍ശകന്‍; 104-കാരന്റെ പിറന്നാള്‍ ആഘോഷിച്ച് യു.എസിലെ റെസ്‌റ്റൊറന്റ്


സ്റ്റീവിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്ന് | Photo: Facebook

നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട ഒരു ഹോട്ടലോ റെസ്‌റ്റൊറന്റോ ഒക്കെയുണ്ടാകും. വലിയ പേരുകേട്ട സ്ഥാപനമല്ലെങ്കില്‍ പോലും അതിനോട് പ്രത്യേകമായൊരു ഇഷ്ടം നമുക്കുണ്ടാകും. തങ്ങളുടെ റെസ്റ്റൊറന്റില്‍ സ്ഥിരമായി വരുന്ന മുത്തശ്ശിയുടെ പിറന്നാളിന് സര്‍പ്രൈസ് പാര്‍ട്ടി കൊടുത്ത ജപ്പാനിലെ റെസ്റ്റൊറന്റിന്റെ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയില്‍ ഏകദേശം 20 വര്‍ഷത്തോളമായി എല്ലാ ദിവസവും തങ്ങളുടെ റെസ്‌റ്റൊറന്റില്‍ എത്തുന്ന സ്റ്റീവ് ബെല്ലിസ്സിമോ എന്നയാളുടെ 104-ാം പിറന്നാള്‍ സമുചിതമായി ആഘോഷിച്ചിരിക്കുകയാണ് ഒരു ഫാസ്റ്റ് ഫുഡ് റെസ്‌റ്റൊറന്റ്. യു.എസിലെ ഫ്‌ളോറിഡയിലാണ് ഈ റെസ്‌റ്റൊറന്റ് പ്രവര്‍ത്തിക്കുന്നത്.

പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായൊരു കുറിപ്പും റെസ്റ്റൊറന്റ് അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.



കഴിഞ്ഞ ആറുവര്‍ഷം തുടര്‍ച്ചയായി സ്റ്റീവിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. ഞങ്ങള്‍ അറിയുന്നതില്‍ വെച്ച് ഏറ്റവും എളിമയുള്ള, ദയയുള്ളയാളുടെ പിറന്നാളാഘോഷിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങളുടെ സ്ഥാപനത്തില്‍ സ്ഥിരമായി എത്താറുണ്ട് സ്റ്റീവ്. 2018 വരെ എല്ലാ ദിവസവും അദ്ദേഹം ഇവിടെ വരാറുണ്ടായിരുന്നു. റെസ്റ്റൊറന്റിലെ ഒരേ സ്ഥലത്താണ് അദ്ദേഹം ഇരിക്കാറ്. എന്നും ഒരേ പ്രാതലാണ് ഓഡര്‍ ചെയ്യാറ്. പ്രാതല്‍ കഴിച്ചശേഷം അവിടെയിരുന്ന് പത്രങ്ങള്‍ വായിക്കുന്നതും അദ്ദേഹത്തിന്റെ ശീലമാണ്. നൂറാം പിറന്നാള്‍ ഞങ്ങള്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു-റെസ്‌റ്റൊറന്റ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഈ കുറിപ്പും ചിത്രങ്ങളും വളരെ വേഗമാണ് സാമൂഹികമാധ്യമത്തില്‍ വൈറലായത്. മുന്‍ വര്‍ഷങ്ങളിലെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. സ്റ്റീവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും റെസ്റ്റൊറന്റിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു പിറന്നാളാഘോഷം വളരെ മനോഹരമായിരിക്കുന്നുവെന്ന് കുറെപ്പേര്‍ അഭിപ്രായപ്പെട്ടു.

Content Highlights: viral post, us restaurant celebrates customers 104th birthday, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented