Photo: instagram.com|sgtdel
ഭാരം കുറയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ആദ്യം കിട്ടുന്ന ഉപദേശം മദ്യവും പഞ്ചസാരയും ജങ്ക്ഫുഡും ഒഴിവാക്കാനാവും. എന്നാല്‍ മദ്യം കുടിച്ച് തടി കുറയ്ക്കാനാകുമോ? പറ്റുമെന്നാണ് ഡെൽഹാൾ എന്ന അമേരിക്കന്‍ വംശജന്റെ വാദം. തന്റെ പൊണ്ണത്തടികുറയ്ക്കാനായി ബിയറാണ് ഇയാള്‍ അകത്താക്കുന്നത്.
അമേരിക്കയിലെ ഒഹിയോ സ്വദേശിയാണ് മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍ കൂടിയായ ഡെല്‍ ഹാള്‍. ശരീര പ്രക്രിയകള്‍ നടക്കാനുള്ള അത്രയും മാത്രം ബിയറാണ് ഒരു ദിവസം കുടിക്കുക. പതിനെട്ടാം നൂറ്റാണ്ടിലെ ബെവേറിയന്‍ സന്യാസിമാര്‍ പിന്തുടര്‍ന്നു പോന്നിരുന്ന ഭക്ഷണ രീതിയാണ് ഇത്. രണ്ടാം തവണയാണ് ഡെല്‍ ഹാള്‍ ഈ ഡയറ്റ് പരീക്ഷിക്കുന്നത്. 2019-ല്‍ ഈ ഭക്ഷണ രീതി വഴി 19.5 കിലോ ഭാരം കുറച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
ഭക്ഷണത്തോടുള്ള ആര്‍ത്തി കുറക്കുക, സ്വന്തം ശരീരത്തെ വെല്ലുവിളിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ ഭക്ഷണ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം 18 കിലോ കുറക്കാനാണ് ഇയാളുടെ ലക്ഷ്യം. ഇയാള്‍ പ്രഭാത ഭക്ഷണം കഴിക്കാറില്ല. പകരം വെള്ളമോ കാപ്പിയോ മാത്രമാണ് കഴിച്ചിരുന്നത്. അതും മധുരവും പാലും ചേര്‍ക്കാതെ. ഇപ്പോള്‍ രാവിലെയും ഉച്ചയ്ക്കുമാണ് മദ്യം കഴിക്കുന്നത്.
രണ്ട് ദിവസമായി താന്‍ പുതിയ ഡയറ്റ് തുടങ്ങിട്ടെന്നും ആദ്യം അല്‍പ്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും ഇടക്കിടെ ജങ്ക് ഫുഡ് കഴിക്കാന്‍ തോന്നുമെന്നതൊഴിച്ചാല്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.
Content Highlights: US Man Trying to Lose Weight Gives Up All Other Food and drinks Beer only
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..