റോൺ ലോക റെക്കോഡ് നേടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് | Photo: instagram.com/guinnessworldrecords/
ലോക റെക്കോഡുകള്‍ സ്വന്തമാക്കുന്നതിനായി വിചിത്രമായ പലകാര്യങ്ങളും ചെയ്യുന്നവരെ നമ്മള് കണ്ടിട്ടുണ്ടാകും. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായ കരോലിന റീപ്പര്‍ വെറും എട്ടുസെക്കന്‍ഡ് സമയം കൊണ്ട് കഴിച്ച് റെക്കോഡ് സൃഷ്ടിച്ച യു.എസ്. സ്വദേശിയായ യുവാവിന്റെ വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, ലോക റെക്കോഡിട്ട മറ്റൊരു യു.എസ്. പൗരന്റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. റോണ്‍ ജോണ്‍സ് എന്നാണ് കക്ഷിയുടെ പേര്.
മധുരപലഹാരമായ ഡോണറ്റ് ഒരു കപ്പ് കാപ്പിയില്‍ മുക്കി കഴിക്കുന്നതിന് 198 അടി(60.55 മീറ്റര്‍) ഉയരത്തില്‍ നിന്ന് റോണ്‍ ബങ്കീ ജംപിങ് നടത്തുകയായിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ റോണ്‍ ബങ്കീ ജംപിങ് നടത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
റോണ്‍ കാപ്പിയില്‍ ഡോണറ്റ് മുക്കിയെടുക്കുന്നതിന്റെ വീഡിയോ ഒന്നരലക്ഷത്തിന് അടുത്ത് ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. 75,000-ല്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ഇയാള്‍ എത്ര ആത്മവിശ്വാസത്തോടെയായിരിക്കും സാധാരണ ദിവസങ്ങളില്‍ ഡോണറ്റ് കാപ്പിയില്‍ മുക്കിയെടുക്കുക എന്ന് സങ്കല്പ്പിച്ചു നോക്കൂ എന്ന് വീഡിയോ കണ്ട് ഒരാള്‍ പറഞ്ഞു. ഡോണറ്റ് കാപ്പിയില്‍ മുക്കിയെടുത്ത റോണ്‍ അത് മറ്റൊരു തലത്തിലേക്ക് എത്തിച്ചതായി മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Content Highlights: bunge jump, dunk donut into coffee, set world record, food
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..