ഇത് നമ്മുടെ ദോശ പോലെയുണ്ടല്ലോ; ചൈനീസ് പാന്‍കേക്ക് കണ്ട് അത്ഭുതപ്പെട്ട് ഇന്ത്യക്കാര്‍


മുന്‍ നോര്‍വീജിയന്‍ സ്ഥാനപതി എറിക് സോള്‍ഹിമും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വൈറലായ വീഡിയോയിൽനിന്നും (Screen Grab) | Photo: Twitter

തട്ടുകടയില്‍നിന്ന് ലഭിക്കുന്ന വിഭവങ്ങള്‍ക്ക് ലോകമെമ്പാടും വലിയ ആരാധകരാണുള്ളത്. കുറഞ്ഞ വിലയില്‍ രുചിയേറിയ ഭക്ഷണം ലഭിക്കുമെന്നതാണ് ഇതിന്റെ ഇഷ്ടം വര്‍ധിപ്പിക്കുന്നത്. ഇങ്ങനെ ചൈനയിലെ തട്ടുകടയില്‍ തയ്യാറാക്കിയെടുക്കുന്ന പാന്‍കേക്കിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് നല്ല വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ദോശകല്ലില്‍ ഒരു സ്ത്രീ ചുട്ടെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. കനം കുറഞ്ഞതും നന്നായി മൊരിഞ്ഞിരിക്കുന്നതുമായ പാന്‍കേക്കാണ് അവസാനം ലഭിക്കുന്നത്.

ഷെയര്‍ ട്രാവല്‍ എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുന്‍ നോര്‍വീജിയന്‍ സ്ഥാനപതി എറിക് സോള്‍ഹിമും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചൈനയിലെ വിശിഷ്ടമായ പാന്‍കേക്ക് എന്ന കാപ്ഷനോടെയാണ് വീഡിയോ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.അതേസമയം, ഇത് ദോശയാണെന്നതാണ് വീഡിയോ കണ്ട ഇന്ത്യക്കാരുടെ വാദം. ഇത് ദക്ഷിണേന്ത്യന്‍ വിഭവമാണ് ദോശ പോലെ തന്നെയുണ്ടെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. ദോശയുണ്ടാക്കാനുള്ള മികച്ച ആശയമാണിതെന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍. ഇത് ദോശയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് വ്യക്തമാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

Content Highlights: viral video, clip of giant pancake being made in china, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented