ബുറാക്ക് ഒസ്‌ദെമിർ, ബുറാക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: instagram.com/cznburak/
കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. അടുക്കളയിലെ ടെക്‌നിക്കുകള്‍കൊണ്ട് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ഒട്ടേറെ ഷെഫുമാരുടെ വീഡിയോകളും അതില്‍ ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള തുര്‍ക്കിഷ് ഷെഫ് ആണ് ബുറാക്ക് ഒസ്‌ദെമിര്‍. രസകരമായ ഒട്ടേറെ വീഡിയോകള്‍ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കാറുണ്ട്. മൂന്ന് കോടിയിലധികം പേരാണ് അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.
ഇപ്പോഴിതാ വെള്ളത്തിനടിയില്‍ ഇരുന്ന് കക്കിരി അരിയുന്ന അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ചോപ്പിങ് ബോര്‍ഡില്‍വെച്ച് കത്തിയുപയോഗിച്ച് കക്കിരി അരിയുന്നതാണ് വീഡിയോയില്‍ കാണുന്നത്. കക്കിരിയിലോ കത്തിയിലോ നോക്കാതെ ക്യാമറയില്‍ നോക്കിയിരുന്നാണ് ബുറാക്ക് കക്കിരി അരിയുന്നത്. വളരെ വേഗത്തില്‍, ഒരേ വലുപ്പത്തിലാണ് വെള്ളത്തില്‍ വെച്ച് കക്കിരി അദ്ദേഹം അരിയുന്നത്. കക്കിരി കഷ്ണങ്ങള്‍ പൊങ്ങിപോകുന്നതും വീഡിയോയില്‍ കാണാം. 2.6 കോടിയിലേറെപ്പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.
എങ്ങനെയാണ് ഇത് ചെയ്യുന്നതെന്നാണ് വീഡിയോ കണ്ട് ഒരാള്‍ സംശയം പ്രകടിപ്പിച്ചത്. നിങ്ങളൊരു സാഹസികനാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Content Highlights: viral video, cooking, chef burak ozdemir, cutting cucumber, food
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..