ഇറ്റലിക്കാരുടെ സ്വന്തം വിഭവമാണ് പിസയെങ്കിലും വ്യത്യസ്ത രുചികളിലും ചേരുവകകളിലും ലോകമെമ്പാടും ഈ ഇഷ്ടവിഭവം ലഭ്യമാണ്. എന്നാല്‍, ജന്മനാടായ റോമിലെ ഒരു റെസ്‌റ്റൊറന്റില്‍ നിന്ന് വിതരണം ചെയ്ത പിസയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. 

റോം സന്ദര്‍ശിക്കാനെത്തിയ തന്റെ സഹോദരന് ഇറ്റലിയിലെ റെസ്‌റ്റൊറന്റില്‍നിന്ന് കിട്ടിയ പിസ എന്ന ക്യാപ്ഷനോടെയാണ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചിത്രം പങ്കുവെച്ചത്. കുറഞ്ഞ അളവില്‍ സോസും തക്കാളി കെച്ചപ്പും മയൊണൈയ്‌സും മുകളില്‍ വിതറിയാണ് ഈ പിസ തയ്യാറാക്കിയിരിക്കുന്നത്. പിസയുണ്ടാക്കിയതില്‍ പശുക്ക് കാട്ടിയത് റെഡ്ഡിറ്റ് ഉപയോക്താക്കളെ ചൊടിപ്പിച്ചു.

ഈ പിസ കുട്ടികള്‍ക്കുവേണ്ടിയുള്ളതാണെന്നും മുതിര്‍ന്നവര്‍ക്കല്ലെന്നും ചിലര്‍ കമന്റുചെയ്തു. ഇത് പിസയുടെ അമേരിക്കന്‍ പതിപ്പാണെന്നും ഇറ്റലിയിലെത്തുന്ന അമേരിക്കന്‍ വിനോദസഞ്ചാരികള്‍ക്കുവേണ്ടി ഉണ്ടാക്കുന്നതാണിതെന്നും ചിലര്‍ പറഞ്ഞു.

Content highlights: tourist in rome served pizza with meagre toppings reddit is in shock