തക്കാളി
ഇന്ത്യന്‍ അടുക്കളയിലെ ഒഴിവാക്കാന്‍ പറ്റാത്ത പച്ചക്കറിയാണ് തക്കാളി. സാമ്പാറുമുതല് രസത്തില്‍ വരെ തക്കാളി വലിയൊരു ഘടകമാണ്. എന്നാല്‍, അടുത്തകാലത്ത് തക്കാളിയുടെ വിപണിവില കുതിച്ച് ഉയര്‍ന്നിരിക്കുകയാണ്. ഉത്പാദനം കുറഞ്ഞതാണ് തക്കാളി വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. കൂടാതെ, ഇന്ധനവില ഉയരുന്നതും വില വര്‍ധനയ്ക്ക് മറ്റൊരു കാരണമാണ്.
ആഴ്ചകള്‍ക്ക് മുമ്പ് കിലോയ്ക്ക് 15 രൂപയില്‍ താഴെയുണ്ടായിരുന്ന തക്കാളിയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില കിലോയ്ക്ക് 80 രൂപയുടെ അടുത്താണ്.
എന്തായാലും തക്കാളിയുടെ വിലവര്‍ധനയില്‍ രസകരമായ ട്രോളുകള്‍ കൊണ്ടും മീമുകള്‍ കൊണ്ടും നിറയുകയാണ് സോഷ്യല്‍ മീഡിയ. ടൊമാറ്റോ എന്ന ഹാഷ് ടാഗിലാണ് ട്രോളുകള്‍ പങ്കുവയ്ക്കുന്നത്.
വിവാഹമോതിരത്തില്‍ ഡയമണ്ടിന് പകരം തക്കാളിവെച്ച ചിത്രമാണ് ഒരാള്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ തക്കാളിവില കൂടുന്ന സാഹചര്യത്തില്‍ എന്റെ കൂട്ടുകാര്‍ സമ്മാനിച്ച വിവാഹമോതിരം എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഇയാള്‍ പങ്കുവെച്ചിരിക്കുന്നത്.
സ്പെയിനിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ടൊമാറ്റോ ഫെസ്റ്റിവല്‍. ഇത്തരത്തിലുള്ള ഉത്സവങ്ങള്‍ ഇപ്പോള്‍ സാധ്യമല്ലെന്ന് മറ്റൊരാള്‍ ട്വീറ്റ്ചെയ്തു.
ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന ഉസൈന്‍ ബോള്‍ട്ടിന്റെയും സഹതാരങ്ങളുടെയും ചിത്രമാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മുന്നിലുള്ള ഉസൈന്‍ ബോള്‍ട്ടിനെ തക്കാളിയായും തൊട്ട് പിന്നാലെയുള്ള താരത്തെ പാചകവാതകവുമായും തിരിച്ചിരിക്കുന്നു. സമീപകാലത്ത് വിലക്കയറ്റം ഉണ്ടായ പെട്രോള്‍, നാരങ്ങ എന്നിവയെയും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.
കഴിക്കുന്ന തക്കാളിക്കും നാരങ്ങയ്ക്കും പാചകം ചെയ്യുന്ന പാചകവാതകത്തിനും യാത്ര ചെയ്യാന്‍ പെട്രോളിനും വിലക്കൂടുതല്‍. സാധാരണക്കാരന് എന്തു ചെയ്യുമെന്ന് മറ്റൊരാള്‍ ചോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..