കെൽസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും തിരക്കും ബഹളങ്ങളുമെല്ലാം ഒഴിവാക്കി എളുപ്പുമുള്ള ഷോപ്പിങ് അനുഭവമാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ സമ്മാനിക്കുന്നത്. മൊബൈല്‍ ഫോണില്‍ ആപ്ലിക്കേഷനില്‍ ഒന്നു വിരലമര്‍ത്തുന്ന പ്രയാസം മാത്രമേ നമുക്കുള്ളൂ.
ആമസോണില്‍ നിന്ന് ഒന്നരലക്ഷം രൂപയുടെ മിഠായികള്‍ ഓഡര്‍ ചെയ്ത നാലുവയസ്സുകാരന്റെ വാര്‍ത്ത അടുത്തകാലത്ത് ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ യു.എസില്‍ നിന്ന് സമാനമായ മറ്റൊരു സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് മക്ഡൊണാള്‍ഡ്സില്‍ നിന്ന് രണ്ടു വയസ്സുകാരന് ഓഡര്‍ ചെയ്തത് ഒന്നും രണ്ടുമല്ല 31 ബര്‍ഗറുകളാണ്. ഇതുമാത്രമല്ല, 16 ഡോളര്‍(ഏകദേശം 1245 രൂപ) അവന് ടിപ്പും കൊടുത്തു.
കുട്ടിയുടെ അമ്മ കെല്‍സി ബര്ഖാല്ട്ടര് തന്നെയാണ് മകന്റെ 'കുസൃതി' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 31 ബര്ഗറുകള്ക്കൊപ്പം മകന് ഇരിക്കുന്ന ചിത്രത്തോടെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 31 ബര്ഗറുകള്ക്കും ടിപ്പിനുമായി ഏകദേശം 7000 രൂപയാണ് ചെലവായത്.
ആര്‍ക്കെങ്കിലും താത്പര്യമുണ്ടെങ്കില്‍ എന്റെ പക്കല്‍ മക്ഡൊണാള്‍ഡ്സില്‍ നിന്നുള്ള 31 ബര്‍ഗറുകളുണ്ട്. രണ്ടുവയസ്സുകാരനായ എന്റെ മകന് ഓണ്‍ലൈന്‍ ഓഡര്‍ ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം-തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കെല്‍സി പറഞ്ഞു.
ബര്‍ഗറും കൈയ്യില്‍ പിടിച്ച് നിഷ്കളങ്കമായ ചിരിയോടെ ഇരിക്കുന്ന കുട്ടിയുടെ ചിത്രം വളരെ വേഗമാണ് സാമൂഹികമാധ്യമത്തില്‍ ശ്രദ്ധ നേടിയത്.
ചീസ് ബര്‍ഗറിന്റെ പാര്‍ട്ടി നടത്തിയാലോ എന്ന് ചിത്രത്തിന് ഒരാള്‍ കമന്റ് നല്കി. എന്നാല്‍, ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് കുട്ടി എന്തുകൊണ്ടാണ് ബര്‍ഗറിനൊപ്പം പൊട്ടറ്റോ ഫ്രൈ വാങ്ങാത്തത് എന്നതായിരുന്നു. ഇത് ചീസ് ബര്‍ഗര്‍ മാത്രമല്ലേ..എന്റെ മകളുടെ ഒന്നരവയസ്സുകാരി മകള്‍ ഫോണില്‍ കളിച്ച് ഓഡര്‍ ചെയ്തത് മൂന്ന് ഐഫോണുകളാണ്-മറ്റൊരാള്‍ തന്റെ അനുഭവം പറഞ്ഞത് ഇങ്ങനെ.
Content Highlights: mcdonalds burgers, food order, online shopping, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..