ആദ്യമായി ഒരു കാര്യം അനുഭവിച്ചറിയുന്നതില്‍ കുട്ടികള്‍ക്കുള്ള ആകാംക്ഷയോളം മറ്റാര്‍ക്കും ഉണ്ടാകാനിടയില്ല. അത് അനുഭവിച്ചറിയുമ്പോഴുള്ള കുട്ടികളുടെ നിഷ്‌കളങ്കമായ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ്. 

ആദ്യമായി പിസ കഴിച്ച കുരുന്നിന്റെ പ്രതികരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുകയാണ്. ഗ്രോ ഇന്‍ അപ് ഇറ്റാലിയന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് പിസ കൊണ്ടുവരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിസ കണ്ടതോടെ കുട്ടി കരച്ചില്‍ നിര്‍ത്തുകയും പിസയുടെ ചെറിയൊരു കഷ്ണം കടിച്ചെടുക്കുകയും ചെയ്യുന്നു. ഒരു നിമിഷം കണ്ണുകള്‍ അടച്ച്, ആസ്വദിച്ച് ചവച്ചരച്ച് പിസ കഴിക്കുന്ന കുരുന്നിനെയാണ് പിന്നെ കാണുന്നത്.

എന്തുരസമാണ് പെണ്‍കുട്ടിയുടെ പ്രതികരണമെന്നാണ് വീഡിയയ്ക്ക് ലഭിക്കുന്ന കമന്റുകള്‍ അധികവും. അത്തരത്തില്‍ പെണ്‍കുട്ടി പ്രതികരിക്കണമെന്ന് പിസ എത്രമാത്രം രുചികരമായിരിക്കണമെന്ന് പലരും കമന്റു ചെയ്തു. എനിക്കും ആദ്യമായി പിസ കഴിച്ചപ്പോള്‍ ഇതുപോലെ തോന്നിയിരുന്നുവെന്ന് മറ്റൊരാള്‍ കമന്റു ചെയ്തു.

Content highlights: toddler eats pizza for first time, cute adorable video of girl, viral video