പ്രതീകാത്മക ചിത്രം | Photo: canva.com/
പാചകത്തിന് ഒഴിവാക്കാനാവാത്ത ചേരുവയിലൊന്നാണ് വെളുത്തുള്ളി. നോണ്‍ വെജ്, വെജ് വിഭവങ്ങള്‍ക്ക് വെളുത്തുള്ളി അവിഭാജ്യഘടകം തന്നെയാണ്. വിഭവങ്ങള്‍ക്ക് രുചി പകരുന്നതിന് പുറമെ ഒട്ടേറെ ഔഷധഗുണങ്ങളും വെളുത്തുള്ളിയ്ക്കുണ്ട്. എന്നാല്‍, കടയില്‍നിന്ന് മേടിച്ചുകൊണ്ടുവരുന്ന വെളുത്തുള്ളി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കിളര്‍ത്ത് പോകുന്നത് കാണാം. വെളുത്തുള്ളി മുളച്ച് പോകാതെ ദിവസങ്ങളോളം സൂക്ഷിക്കുന്നതിനു ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
ഫ്രിഡ്ജില്‍ സൂക്ഷിക്കരുതേ
വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. അതുപോലെ അടുക്കളയില്‍ തണുപ്പ് തട്ടുന്ന ഇടങ്ങളിലും വെളുത്തുള്ളി സൂക്ഷിക്കരുത്. വെള്ളം തട്ടാത്ത, അതേസമയം വായു കടക്കുന്ന ഇടത്തുവേണം വെളുത്തുള്ളി സൂക്ഷിക്കാന്‍. തുറന്നോ പേപ്പറില്‍ പൊതിഞ്ഞോ വെളുത്തുള്ളി സൂക്ഷിക്കാം.
പ്ലാസ്റ്റിക് പാത്രം വേണ്ട
പച്ചക്കറികളും മറ്റും പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കുന്ന പ്രവണത നമുക്കുണ്ട്. എന്നാല്‍ വെളുത്തുള്ളി ഇങ്ങനെ പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കുന്നത് വേഗത്തില്‍ കിളിര്‍ത്ത് പോകുന്നതിന് കാരണമാകും. പ്ലാസ്റ്റിക് ബാഗിന് പകരം തുണി അല്ലെങ്കില്‍ പേപ്പര്‍ ബാഗില്‍ സൂക്ഷിക്കാം.
മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം വേണ്ട
മറ്റ് പച്ചക്കറികള്‍ക്കൊപ്പവും ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പവും വെളുത്തുള്ളി സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഉരുളക്കിഴങ്ങ്, സവാള എന്നിവയ്‌ക്കൊപ്പം വെളുത്തുള്ളി സൂക്ഷിക്കുമ്പോള്‍ അത് വേഗത്തില്‍ കിളര്‍ത്ത് പോകാന്‍ കാരണമാകും.
മുകുളങ്ങള്‍ അടര്‍ത്താം
കടയില്‍നിന്ന് വാങ്ങി വരുമ്പോള്‍ തന്നെ വെളുത്തുള്ളികള്‍ ഓരോന്നും പരിശോധിച്ച് മുകുളങ്ങള്‍ ഉണ്ടെങ്കില്‍ അവ അടര്‍ത്തി മാറ്റി. ഇങ്ങനെ ചെയ്യുന്നത് വെളുത്തുള്ളി ദിവസങ്ങളോളം മുളക്കാതിരിക്കാന്‍ സഹായിക്കും.
Content Highlights: kitchen tips, to keep garlic from sprouting, food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..