പ്രതീകാത്മകചിത്രം | Photo: gettyimages.in
പാവയ്ക്ക നിരവധി പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ്. ഇരുമ്പിന്റെ അഭാവമുള്ളവർക്ക് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താനാവും ഇത്. എന്നാൽ പാവയ്ക്കയുടെ കയ്പ്പ് പലർക്കും ഇഷ്ടമല്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന ആരോഗ്യ ഭക്ഷണമായിട്ടും പലരെയും ഇതിൽ നിന്ന്അകറ്റുന്നതും ഈ കയ്പ്പന് രുചി തന്നെ. എന്നാൽ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാന്‍ ഈ വഴികൾ പരീക്ഷിച്ചാലോ
1. പുറമെയുള്ള പരുക്കൻ ഭാഗം ഒരു പീലർ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് പാവയ്ക്കയുടെ കയ്പ്പില്‍ നിന്ന് രക്ഷപെടാൻ നല്ല മാർഗ്ഗമാണ്.
2. കഷണങ്ങളാക്കിയ പാവയ്ക്ക നന്നായി ഉപ്പ് പുരട്ടി 20 മുതൽ 30 മിനിട്ടു വരെ പാകം ചെയ്യുന്നതിന് മുമ്പ് മാറ്റി വയ്ക്കുക. ശേഷം കഴുകി കറികൾക്കായി ഉപയോഗിക്കാം.
3. ഉപ്പ് പുരട്ടി വയ്ക്കുന്നതിന് മുമ്പ് പാവക്ക നന്നായി പിഴിഞ്ഞ് നീര് കളയുന്നതും കയ്പ്പ് കുറയ്ക്കും. ഉപ്പ് പുരട്ടി വച്ച ശേഷം പാകം ചെയ്യാനെടുക്കുമ്പോൾ പാവയ്ക്ക വീണ്ടും കഴുകി ഒന്നുകൂടി പിഴിഞ്ഞെടുക്കണം.
4. കഷണങ്ങളാക്കിയ പാവയ്ക്ക ഒരു മണിക്കൂർ തൈരിൽ മുക്കി വച്ചശേഷം പാകം ചെയ്താൽ പാവയ്ക്കയുടെ കയ്പ്പ് കുറയും.
5. പാവയ്ക്ക ഫ്രൈ ചെയ്തെടുത്ത ശേഷം കറികൾക്കായി ഉപയോഗിക്കുന്നതും ഇതിന്റെ കയ്പ്പ് കുറയ്ക്കും.
Content Highlights:tips to remove bitterness from bitter gourd
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..