മല്ലിയിലയും പുതിനയിലയും ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം-ടിപ്‌സുമായി ഷെഫ്


ഇങ്ങനെ സൂക്ഷിച്ചാല്‍ എട്ട് മുതല്‍ പത്ത് ദിവസം വരെ മല്ലിയില കേടുകൂടാതെ ഇരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

മല്ലിയില | Photo: canva.com/

പാചകത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഇലകളാണ് മല്ലിയിലയും പുതിനയിലയും. വിഭവങ്ങള്‍ക്ക് രുചി വര്‍ധിപ്പിക്കുന്നതിന് പുറമെ ഏറെ ഔഷധഗുണങ്ങളും ഇവയ്ക്കുണ്ട്. എന്നാല്‍, മിക്കപ്പോഴും ആവശ്യത്തിന് ഉപയോഗിച്ചശേഷവും ഇവ ധാരാളം ബാക്കി വന്നേക്കാം. പലപ്പോഴും ഇത് ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കല്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍, ഇവ ദിവസങ്ങളോളം കേടാവാതെ സൂക്ഷിക്കുന്നതിന് എളുപ്പവഴി പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ ഷെഫ് വികാസ് ഖന്ന.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മല്ലിയില ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതിനുള്ള എളുപ്പവഴി അദ്ദേഹം കാണിച്ചുതന്നത്. ഇങ്ങനെ സൂക്ഷിച്ചാല്‍ എട്ട് മുതല്‍ പത്ത് ദിവസം വരെ മല്ലിയില കേടുകൂടാതെ ഇരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഒരു ഗ്ലാസില്‍ പകുതിയോളം വെള്ളമെടുത്തശേഷം ഇതിലേക്ക് മല്ലിയില ചെടി മുക്കിവെക്കുക. ശേഷം നല്ലൊരു പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് ഇതിന്റെ ഇല ഒന്നാകെ മൂടുക. ഇതിനുശേഷം ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഓരോ 48 മണിക്കൂര്‍ കൂടുമ്പോഴും ഗ്ലാസിലെ വെള്ളം മാറ്റിക്കൊടുക്കാന്‍ മറക്കരുതെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നു.

27 സെക്കന്‍ഡ് മാത്രം നീളുന്ന ഈ വീഡിയോ നിങ്ങളുടെ പാചകത്തിലെ ധാരാളം രുചികളും പുതുമയും കുറച്ച് പണവും ലാഭിക്കാന്‍ കഴിയുമെന്ന് വീഡിയോയുടെ കാപ്ഷനില്‍ അദ്ദേഹം പറഞ്ഞു.

Content Highlights: chef vikas khanna, tips for keeps herbs, food, kitchen tips


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented