പ്രതീകാത്മക ചിത്രം | Photo: canva.com/
പോഷകങ്ങളില്‍ മുമ്പിലാണ് പച്ചക്കറിയും പഴങ്ങളും. ആരോഗ്യപ്രദമായ ജീവിതശൈലി സ്വന്തമാക്കുന്നതിന് ഇവ രണ്ടും ഏറെ സഹായിക്കുന്നു. ഒരാഴ്ചയിലേക്ക് ഉപയോഗിക്കുന്നതിനാവശ്യമായ പച്ചക്കറികളും പഴങ്ങളും ഒന്നിച്ച് വാങ്ങി സൂക്ഷിക്കുന്നവരാണ് നമ്മളില്‍ ഏറെയും. എന്നാല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പോലും ദിവസങ്ങള്‍ കഴിയുമ്പോള്‍ അവയുടെ പുതുമ നഷ്ടപ്പെടുകയും അത് രുചിയില്‍ പ്രതിഫലിക്കുകയും ചെയ്യും. തുടര്‍ന്ന് മിക്കവരും ഇവ പാഴാക്കി കളയുന്നതാണ് പതിവ്. പഴങ്ങളും പച്ചക്കറികളും ദിവസങ്ങളോളും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള എളുപ്പവഴികള്‍ പരിചയപ്പെടാം. ഇതിലൂടെ ഇവ പാഴാക്കി കളയുന്നത് കുറയ്ക്കാനുമാകും.
പ്ലാന്‍ ചെയ്യാം വാങ്ങാം
പച്ചക്കറികളും പഴങ്ങളും വാങ്ങുമ്പോള്‍ ആവശ്യത്തിന് മാത്രം വാങ്ങുക. കൃത്യമായ പ്ലാന്‍ തയ്യാറാക്കി ഇവ വാങ്ങി സൂക്ഷിക്കുന്നത് പാഴാക്കി കളയുന്നത് ഒഴിവാക്കും.
വൃത്തിയാക്കി ഉണക്കി സൂക്ഷിക്കാം
പഴങ്ങളും പച്ചക്കറികളും കടയില്‍ നിന്ന് വാങ്ങി വീട്ടിലെത്തിയ ശേഷം നന്നായി കഴുകി ഉണക്കിയെടുത്ത് വേണം സൂക്ഷിക്കാന്‍. വെള്ളം തങ്ങി നിന്നാല്‍ അവ വേഗത്തില്‍ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്.
അരിഞ്ഞ് വയ്ക്കാം
ഇലക്കറികള്‍ എപ്പോഴും കഴുകി വൃത്തിയാക്കി ഉണങ്ങിയശേഷം അരിഞ്ഞെടുത്ത് സൂക്ഷിക്കാം. വായുകടക്കാത്ത പാത്രത്തില്‍ ഇവ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. കറിവേപ്പില, മല്ലിയില തുടങ്ങിയവ കഴുകിയെടുത്ത് ഉണക്കിയശേഷം മസ്ലില് തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നത് ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കും.
വിനാഗിരിയില്‍ കഴുകിയെടുക്കാം
മുന്തിരി, ബെറികള്‍ പോലുള്ള പഴങ്ങള്‍ വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ കഴുകിയെടുത്ത് ഉണക്കി സൂക്ഷിക്കാം. ഇവ സൂക്ഷിക്കുന്നതിന് വായുകടക്കാത്ത പാത്രം തന്നെ വേണമെന്നില്ല.
ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോഴും ശ്രദ്ധ വേണം
പഴങ്ങളും പച്ചക്കറികളും ആവശ്യമുള്ളവ മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കാം. വെണ്ടക്ക, തക്കാളി, കാരറ്റ്, ബെറികള്‍ തുടങ്ങിയവ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അതേസമയം, ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി, തണ്ണി മത്തന്‍ എന്നിവയെല്ലാം പുറത്ത് സൂക്ഷിക്കാനും ശ്രദ്ധിക്കണം.
Content Highlights: tips to keep fruits and vegetables last longer, food, kitchen tips, cooking tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..