Photo: Pixabay
കൊറോണ വൈറസ് ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ പലരുടെയും ജീവതചര്യകളൊക്കെ താളം തെറ്റിയിട്ടുണ്ടാവും. വീട്ടിലിരുന്ന് ബോറടിക്കുമ്പോള്‍ ധാരാളം ജങ്ക് ഫുഡ്‌സും സ്‌നാക്‌സും കഴിക്കുന്നുമുണ്ടാവും. ദഹനത്തിന് മാത്രമല്ല ഇത്തരം ഹൈ കലോറി ഫുഡ് മൊത്തം ആരോഗ്യത്തിന് തന്നെ കേടുവരുത്തും. ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യകരമായ ഭക്ഷണരീതികള്‍ ശീലിക്കാന്‍ വഴികളേറെയുണ്ട്.
1. ടൈംടേബിള്‍
എല്ലാ ആഴ്ചയുടെയും തുടക്കത്തില്‍ ആ ആഴ്ചയില്‍ ചെയ്യാനുള്ള ജോലികള്‍, ഉറങ്ങുന്നതും ഉണരുന്നതുമടക്കമുള്ള ദിനചര്യകള്‍ എല്ലാം ഉള്‍പ്പെടുത്തി ഒരു ടൈംടേബിള്‍ തയ്യാറാക്കാം. പ്രത്യേകിച്ച് ഭക്ഷണ സമയങ്ങള്‍. അതില്‍ സ്‌നാക്‌സ് കഴിക്കുന്ന സമയങ്ങളും പ്രധാന ഭക്ഷണ സമയങ്ങളും എല്ലാം രേഖപ്പെടുത്തണം. ഇത് കൃത്യമായി പാലിക്കാനും ശ്രദ്ധിക്കണം.
2. പോഷകാഹാരം എല്ലാ നേരവും
സ്‌നാക്‌സ് കഴിച്ചോളൂ, അത് ഹെല്‍ത്തിയാവണമെന്ന് മാത്രം. പ്രോട്ടീന്‍, പച്ചക്കറികള്‍, പഴങ്ങള്‍, സ്റ്റാര്‍ച്ച്... ഇവയെല്ലാം അടങ്ങിയ ബാലന്‍സ് ഡയറ്റ് പ്ലാന്‍ ചെയ്യാം.
3. ന്യുട്രീഷന്‍ ബൂസ്റ്റര്‍
ഭക്ഷണത്തില്‍ സാലഡുകള്‍, ജ്യൂസുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം. ഇടയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ പഴങ്ങളോ സാലഡോ ജ്യൂസോ കഴിക്കാം.
4. വിശക്കുന്നുണ്ടോ
ഇടയ്ക്കിടെ അടുക്കളയിലേയ്ക്ക് പോകാനും ഫ്രിഡ്‌ജോ ഫുഡ് കണ്ടെയ്‌നറോ തുറക്കാനോ തോന്നുന്നുണ്ടോ. നന്നായി വിശക്കാതെ ഇങ്ങനെ കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തിന് അത്ര നല്ലതല്ല. സ്‌നാക്കിങ് തോന്നല്‍ വന്നാല്‍ നന്നായി വെള്ളം കുടിക്കാം. വെറുതേയിരുന്ന് സമയം കളയുന്നതിന് പകരം വായിക്കുകയോ, വരയ്ക്കുകയോ ഹോബികള്‍ എന്തെങ്കിലും പൊടിതട്ടി എടുക്കുകയോ ചെയ്യാം.
ഗ്രീന്‍ ടീ
ഇടക്കിടെ വെറുതെ ചായകുടിക്കുന്നതിന് പകരം ഗ്രീന്‍ ടീ കുടിച്ചാലോ. ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കാന്‍ നല്ലതാണ് ഗ്രീന്‍ടീ.
Content Highlights: Tips To Eat Healthy During COVID 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..