'നോക്കൂ 3500 രൂപയ്ക്ക് എനിക്ക് കിട്ടിയ ഭക്ഷണം' ; വൈറലായി ട്വീറ്റ്; പകൽക്കൊള്ളയെന്ന് കമന്റുകൾ


ഫ്രഞ്ച് ഫ്രൈസ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞെങ്കിലും അതിന് 3500 രൂപ കൂടാതെ 502 രൂപ വേറെയും നല്‍കേണ്ടി വന്നെന്ന് അവര്‍ പറഞ്ഞു.

യുവതി ട്വീറ്റ് ചെയ്ത ചിത്രം | Photo: Twitter

ലണ്ടന്‍: ഹോട്ടലില്‍ ചെന്ന് ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുക്കുന്നതിന് അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാല്‍, നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം നമ്മുടെ വിശപ്പടക്കുമോയെന്നും മുടക്കിയ കാശിന് ഉണ്ടോയെന്നും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. 3500 രൂപയ്ക്ക് ചിക്കനും ഫ്രഞ്ച് ഫ്രൈസും ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടന്‍ യുവതി ഭക്ഷണം മേശയിലെത്തിയപ്പോള്‍ ഞെട്ടിപ്പോയി. കിട്ടിയ ഭക്ഷണത്തിന്റെ അളവ് അത്രയും കുറവായിരുന്നു. 3500 രൂപ മുടക്കി ഞാന്‍ വാങ്ങിയ ഭക്ഷണം നോക്കൂ എന്ന ക്യാപ്ഷനോടെ അവര്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ ട്വിറ്റര്‍ ഏറ്റെടുത്തു.

10000-ല്‍ പരം ലൈക്കുകളും നൂറുകണക്കിന് റീട്വീറ്റുകളും കമന്റുകളുമാണ് യുവതിയുടെ ട്വീറ്റിനു ലഭിച്ചത്.

ബേക്ക് ചെയ്ത ചെറിയ കഷ്ണം ചിക്കനും ഇറച്ചി നിറച്ച സ്‌കോണും സോസുമാണ് യുവതിക്ക് കിട്ടിയത്. ഫ്രഞ്ച് ഫ്രൈസ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞെങ്കിലും അതിന് 3500 രൂപ കൂടാതെ 502 രൂപ വേറെയും നല്‍കേണ്ടി വന്നെന്ന് അവര്‍ പറഞ്ഞു.

'പകല്‍ക്കൊള്ള' എന്നാണ് യുവതിയുട ട്വീറ്റിന് ഒരാള്‍ കമന്റ് ചെയ്തത്. ഇത് അന്യായമാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ചിലര്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്ന റെസ്‌റ്റൊറന്റുകളുടെ പേരും അവിടുന്നു കിട്ടുന്ന ഭക്ഷണത്തിന്റെ ചിത്രവും കമന്റായി ട്വീറ്റു ചെയ്തു.

Content Highlights: tiny meal costed a woman rs 3500 twitter calls it daylight robbery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented