പാചകമേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക മാത്രമല്ല അവയുടെ വീഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെക്കാനും താൽപര്യമുള്ളവരാണ് ഇന്നത്തെ തലമുറയിലേറെയും. സമൂഹമാധ്യമത്തിൽ വൈറലാവുന്ന റെസിപ്പികളും പലവിധമുണ്ട്. അക്കൂട്ടത്തിലേക്കിതാ മറ്റൊന്നുകൂടി, ഇക്കുറി അത് ചോക്ലേറ്റ് ട്രഫിൾ റെസിപ്പിയാണ്. 

വെറും മൂന്നേമൂന്ന് ചേരുവകൾ കൊണ്ട് തയ്യാറാക്കാം എന്നതാണ് ഈ റെസിപ്പിയെ വ്യത്യസ്തമാക്കുന്നത്. ഹണി ബോബ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ ആദ്യം പുറത്തുവന്നത്. ലക്ഷങ്ങളാണ് വീഡിയോ കണ്ടിരിക്കുന്നത്.  ചോക്ലേറ്റ് ബിസ്ക്കറ്റ്, ക്രീം ചീസ്, വൈറ്റ് ചോക്ലേറ്റ് ചിപ്സ് എന്നിവയാണ് ഇതു തയ്യാറാക്കാൻ ആവശ്യം. 

ആദ്യമായി ഒരുപാക്കറ്റ് ചോക്ലേറ്റ് ബിസ്ക്കറ്റ് മുഴുവനായി നന്നായി പൊടിച്ചെടുക്കണം. അൽപം പൊടി മാറ്റിവച്ചതിനു ശേഷം ബാക്കിയുള്ള പൗഡർ ഒരു കപ് ക്രീം ചീസുമായി ചേർത്ത് യോജിപ്പിക്കണം. കട്ടിയായ ചോക്ലേറ്റ് മിശ്രിതമാവുമ്പോൾ അവയിൽ നിന്ന് ചെറിയ ഉരുളകളാക്കിയെടുക്കണം. ശേഷം ഇവ അരമണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.

 
 
 
 
 
 
 
 
 
 
 
 
 

Oreo ballsssss #diy #recipes have you tried this recipe yet?

A post shared by honeybobabear (@honeybobabear) on

ഇനി വൈറ്റ് ചോക്ലേറ്റ് ചിപിസ് മൈക്രോവേവിൽ മുപ്പതു സെക്കൻഡ് വച്ച് അലിയിച്ചെടുക്കണം. ശേഷം സ്പൂൺ ഉപയോ​ഗിച്ച് കുഴച്ച് ക്രീം പരുവത്തിലാക്കുക. ഇനി ഫ്രിഡ്ജിൽ വച്ച ചോക്ലേറ്റ് ട്രഫിൾ ഉരുളകളെടുത്ത് വൈറ്റ് ചോക്ലേറ്റ് മിശ്രിതത്തിൽ മുക്കുക. മുകളിലേക്ക് നേരത്തെ മാറ്റിവച്ച ചോക്ലേറ്റ് പൗഡർ വിതറുക. പത്തു മിനിറ്റ് ഫ്രിഡ്ജിൽ വച്ചതിനു ശേഷം ഉപയോ​ഗിക്കാം.

Content Highlights: Three Ingredient Chocolate Truffle Recipe Viral Video