വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram
പാചകം ചിലര്‍ക്ക് ഏറെ രസകരമായ കാര്യമാണ്. ചിലരാകട്ടെ, അതില്‍ അത്ര താത്പര്യം പ്രകടിപ്പിക്കാറുമില്ല. ചേരുവകള്‍ അരിഞ്ഞെടുക്കാനുള്ള മടിയാണ് അതില്‍ ഒന്നാമതാണ്. സവാള അരിഞ്ഞെടുക്കല്‍ അതില്‍ ഏറെ പ്രയാസം പിടിച്ച കാര്യമാണ്. സവാള മുറിക്കുമ്പോള്‍ കണ്ണില്‍നിന്ന് വെള്ളം വരുന്നതും കനംകുറച്ച് അരിഞ്ഞെടുക്കലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, 30 സെക്കന്‍ഡ് സമയം കൊണ്ട് സവാള അരിഞ്ഞെടുക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വളരെ എളുപ്പത്തില്‍, ഒട്ടും ബുദ്ധിമുട്ടില്ലാതെയാണ് സവാള അരിഞ്ഞെടുക്കുന്നത്. ന്യൂട്രീഷനിസ്റ്റും പാചകവിദഗ്ധയുമായ മെലാനി ലയണെല്ലോ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സവാളയുടെ വേര് നീക്കം ചെയ്യാതെ തൊലി പൊളിച്ചശേഷം കത്തി ഉപയോഗിച്ച് കുത്തനെ ചുറ്റിലും മുറിക്കുന്നു. ശേഷം സവാള ചെരിച്ച് വെച്ച് എതിര്‍ദിശയില്‍ മുറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
എത്രയോ പേരുടെ കണ്ണുനീരാണ് ഈ പുതുവിദ്യയിലൂടെ സംരക്ഷിക്കാനായത്. 30 സെക്കന്‍ഡുകൊണ്ട് ഒരു സവാള മൊത്തം അരിഞ്ഞെടുത്തു. ഈ വിദ്യ ആദ്യമായി പഠിക്കുന്നത് ഞാന്‍ മാത്രമല്ലെങ്കില്‍ അത് കമന്റ് ചെയ്യൂ എന്ന കാപ്ഷനോടു കൂടിയാണ് മെലാനി വീഡിയോ പങ്കുവെച്ചത്.
1.34 കോടിയിലേറെ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. എട്ട് ലക്ഷത്തില്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
സവാള മുറിക്കുന്നതിന് ഇത്തരമൊരു എളുപ്പവിദ്യ പങ്കുവെച്ചതിന് ഒട്ടേറെപ്പേര്‍ മെലാനിക്ക് നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..