Photo: instagram.com|india_eat_mania
കൊൽക്കത്തയിലെ സ്ട്രീറ്റ് ഫുഡുകൾ ഭക്ഷണപ്രിയർക്കിടയിൽ പ്രസിദ്ധമാണ്. ഹക്കാ ന്യൂഡിൽസും ആലൂചോപ്പുമെല്ലാം. എന്നാലിപ്പോൾ സോഷ്യൽമീഡിയയിലെ ഭക്ഷണപ്രിയർ ഏറ്റെടുത്തിരിക്കുന്നത് ഒരു ചിക്കൻ റോളാണ്. 349 രൂപ വിലയുള്ള ഈ ചിക്കൻ റോൾ പ്രസിദ്ധമാകാൻ കാരണം അതിന്റെ വലിപ്പം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഈ ചിക്കൻ റോളിന് 26 ഇഞ്ച് വലിപ്പമുണ്ട്.
കൊൽക്കത്തയിലെ ഗാരിയ സ്റ്റേഷനിലുള്ള ഒരു തട്ടുകടയിലാണ് ഈ ചിക്കൻ റോൾ ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 'ഇന്ത്യ ഈറ്റ് മാനിയ' എന്ന പേജാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നാല് റോളിനുള്ള മാവ് ഉപയോഗിച്ചാണ് ഭീമൻ ചിക്കൻ റോൾ ഉണ്ടാക്കുന്നത്.
മൂന്ന് മുട്ട, പലതരം മസാലകൂട്ടുകൾ, പച്ചക്കറികൾ, മട്ടൺ കെബാബ്, സോയ ചാപ്പ്, മട്ടൺ ഷമ്മി കെബാബ്, പനീർ ടിക്ക, ചിക്കൻ കെബാബ് എന്നവയാണ് ഫില്ലിങിനായി ഉപയോഗിക്കുന്നത്. നുറുക്കിയ സവാള, ടൊമാറ്റോ കെച്ചപ്പ്, പച്ചമുളക്, മയൊണൈസ്, ലെമൺ ജ്യൂസ്, ചീസ് എന്നവ കൊണ്ടാണ് ചിക്കൻ റോൾ അലങ്കരിക്കുന്നത്. നാല് ആളുകൾ ചേർന്ന് കഴിച്ചാലെ ഈ ഭീമൻ റോൾ തീരുകയുള്ളു എന്നും വീഡിയോയിൽ പറയുന്നുണ്ട്.
നാല് ലക്ഷത്തിലധികം ആളുകൾ ഈ ഭീമൻ ചിക്കൻ റോൾ ഉണ്ടാക്കുന്നതിനെ പറ്റിയുള്ള വീഡിയോ കണ്ടുകഴിഞ്ഞു. തെരുവ് ഭക്ഷണശാലകളിലെ ഇത്തരം വെറൈറ്റി ഭക്ഷണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് മുംബൈയിലെ പറക്കും ദോശയായിരുന്നു.
Content Highlights:This shope in Kolkata is selling the World’ s Biggest ChickenRoll
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..