സാമൂഹിക മാധ്യമത്തിൽ വൈറലായി ആവി പറക്കും ഫിൽറ്റർ കോഫി; ചിത്രത്തിന് പിന്നിൽ


വിഫോര്‍വെണ്ടക്ക എന്ന ട്വിറ്റര്‍ പേജിലാണ് ഹിറ്റ് കോഫി പങ്കുവെച്ചിരിക്കുന്നത്.

വൈറലായ ചിത്രം | Photo: twitter.com/VforVendakka_

ഒരു ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ഉന്മേഷം പകരുന്നതിന് ഇത് സഹായിക്കുന്നുണ്ട്. സ്റ്റീല്‍ ഗ്ലാസില്‍ ലഭിക്കുന്ന ഫില്‍റ്റര്‍ കോഫി കുടിക്കാത്തവരും കുറവായിരിക്കും. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ് ഒരു ഗ്ലാസ് ഫില്‍റ്റര്‍ കോഫി.

'വിഫോര്‍ വെണ്ടക്ക' എന്ന ട്വിറ്റര്‍ പേജിലാണ് ഹിറ്റ് കോഫി പങ്കുവെച്ചിരിക്കുന്നത്. ഫില്‍റ്റര്‍ കോഫി പെയിന്റ് ചെയ്തു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ഇതേ കോഫിയുടെ ഒരു വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ കണ്ടുകഴിയുമ്പോഴാണ് അത് സ്റ്റീല്‍ ഗ്ലാസില്‍ പകര്‍ന്നുവെച്ചിരിക്കുന്ന ഫില്‍റ്റര്‍ കോഫിയുടെ ചിത്രമാണെന്ന് മനസ്സിലാകുന്നത്. ഡിജിറ്റല്‍ പെയിന്റിങ്ങിലൂടെ ചിത്രം വരയ്ക്കുന്ന വിവിധ ഘട്ടങ്ങളാണ് വീഡിയോയിലുള്ളത്. ഒറിജിനല്‍ ഫില്‍റ്റര്‍ കോഫിയെ വെല്ലുന്ന ചിത്രത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

ചെന്നൈ സ്വദേശിനിയാണ് ഈ ഹിറ്റ് ഫില്‍റ്റര്‍ കോഫിയെ കാന്‍വാസിലാക്കിയിരിക്കുന്നത്. അവരുടെ കഴിവിനെ അഭിനന്ദിച്ച് നിരവധിപേരാണ് ട്വീറ്റിന് കമന്റ് നല്‍കിയിരിക്കുന്നത്. സത്യത്തില്‍ കോഫി പെയിന്റ് ചെയ്തു എന്ന് പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും ഇത് യഥാര്‍ത്ഥ കോഫിപോലെയുണ്ടെന്നും പെയിന്റിങ് ആണെന്ന് തോന്നുന്നേ ഇല്ലെന്നും സായ് ഉദിത് കുമാര്‍ എന്നയാള്‍ പറഞ്ഞു. ഇത് ഫോട്ടോഗ്രാഫല്ല, നിങ്ങള്‍ ശരിക്കും കഴിവുള്ളയാളാണ്-സായ് കൂട്ടിച്ചേര്‍ത്തു.

അരലക്ഷത്തിന് അടുത്ത് ആളുകളാണ് ചിത്രം ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്.

Content Highlights: filter coffee, viral photo, food, filter coffee in steel tumbler

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section




Most Commented