സ്ട്രീറ്റ് ഫുഡ് എന്നു കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറുന്നവരുണ്ട്. ലോക്ഡൗൺ കാലത്ത് ഏറ്റവുമധികം മിസ് ചെയ്യുന്ന ഭക്ഷണളിൽ ചിലത് പാവ്ബാജിയും പാനി പൂരിയും വടാ പാവുമൊക്കെയാണ് പറയുന്നവരുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ഒരു പാവ് ബാജി ഉണ്ടാക്കല്‍ വീഡിയോയാണ്. 

ഒരുലക്ഷത്തില്‍പ്പരം കാഴ്ച്ചക്കാരുമായി വീഡിയോ വൈറലാകുന്നതിനു പിന്നില്‍ ഒരു കാരണവുമുണ്ട്. ഈ റെസിപ്പിയില്‍ ചേര്‍ക്കുന്നൊരു ചേരുവയാണത്. മറ്റൊന്നുമല്ല ബാജി തയ്യാറാക്കുന്നതിനായി വലിയൊരു കഷ്ണം ബട്ടറാണ് ഷെഫ് ഇടുന്നത്. 

ഒരു പാക്കറ്റിലെ ബട്ടര്‍ കഷ്ണങ്ങള്‍ മുഴുവനായി ബാജിയിലേക്ക് ഇടുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഓരോ ബട്ടര്‍ ചേര്‍ത്ത ബാജിയും പ്ലേറ്റുകളിലേക്ക് നീക്കുന്നു. അതായത് ഒരു പ്ലേറ്റ് ബാജിക്കൊപ്പം ഒരു വലിയ പീസ് ബട്ടറും കിട്ടും. 

നിരവധി പേരാണ് വീഡിയോക്കു കീഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. ഇത് സാധാരണ ബാജിയേക്കാള്‍ രുചികരമായിരിക്കുമെന്നും ബട്ടറിനൊപ്പം അല്‍പം ബാജി കഴിക്കാമെന്നുമൊക്കെ പോകുന്നു കമന്റുകള്‍. എന്നാല്‍ ഇങ്ങനെ കഴിക്കുന്നതിലൂടെ ബാജിയുടെ യഥാര്‍ഥ രുചിയാണ് നഷ്ടമാകുന്നതെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. 

Content Highlights: This Pav Bhaji Video Is Going Viral On Twitter