ട്വിറ്ററിൽ വൈറലായി ചിത്രം | Photo: Twitter
സ്റ്റീല്‍ ഗ്ലാസില്‍ ആവിപറക്കുന്ന ഫില്‍റ്റര്‍ കോഫിയുടെ ചിത്രം കണ്ട് അത്ഭുതം കൂറിയവര്‍ ഏറെയാണ്. അതിനുശേഷം, ഒറിജിനലിനെ വെല്ലുന്ന മികവോടെ രുച എന്ന യുവതി വരച്ച പാവ് ബജിയുടെ ചിത്രവും സാമൂഹികമാധ്യമത്തില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, സമാനമായൊരു ചിത്രമാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
പാനില്‍ ഓംലറ്റ് തയ്യാറാക്കുന്നതിനായി പൊട്ടിച്ചൊഴിച്ച രണ്ട് മുട്ടകളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. മുട്ടയുടെ മഞ്ഞക്കരു കണ്ടാല്‍ അത് വരച്ചതാണെന്ന് പറയുകയെ ഇല്ല.
അലായ് ഗാനുസ എന്ന ഡിജിറ്റല്‍ ചിത്രകാരിയാണ് ഈ മനോഹരമായ ചിത്രം വരച്ചിരിക്കുന്നത്.
ഒന്നരലക്ഷത്തില്‍ അധികം പേരാണ് ഈ ചിത്രം ലൈക്ക് ചെയ്യുകയും 14,000-ല്‍ പരം റീട്വീറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. മിക്കവരുടെയും ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണത്തിന്റെ ചിത്രം വരച്ച കലാകാരിയെ നിരവധി പേരാണ് അഭിനന്ദിച്ചിരിക്കുന്നത്. ഏറ്റവും ചെറിയ കാര്യങ്ങള്‍പോലും നിരീക്ഷിച്ച് വരച്ചിരിക്കുന്ന ചിത്രം അതിമനോഹരമാണെന്ന് പറയാതെ വയ്യെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടു.
എന്ത് മനോഹരമായ മുട്ടകള്‍ എന്ന് ഞാന്‍ എപ്പോഴെങ്കിലും പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഒരാള്‍ ചിത്രം കണ്ട് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..