പഴവും മുട്ടയും പോരാ, വിശപ്പുമാറാന്‍ എയര്‍ക്രാഫ്റ്റ് എങ്കിലും വേണം, റെക്കോര്‍ഡ് നേടിയ ഡയറ്റ്


ഈ ഭക്ഷണ ശീലത്തില്‍ 18 സൈക്കിളുകള്‍, 15 സൂപ്പര്‍ മാര്‍ക്കറ്റ് ട്രോളികള്‍, ഏഴ് ടി.വി സെറ്റ്, ആറ് തൂക്കു വിളക്കുകള്‍, രണ്ട് കട്ടിലുകള്‍, ഒരുജോഡി സ്‌കീസ്, ഒരു സെസ്‌ന ലൈറ്റ എയര്‍ക്രാഫ്റ്റ്, ഒരു കംപ്യൂട്ടര്‍ എന്നിവ കഴിച്ചതായാണ് പറയുന്നത്.

Photo: instagram.com|guinnessworldrecords

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടുന്നവരില്‍ പലരും ലോകത്തില്‍ ആര്‍ക്കും ഇനി ചെയ്യാനാവാത്ത് കാര്യങ്ങള്‍ ചെയ്താണ് റെക്കോര്‍ഡ് നേടുന്നത്. അത്തരത്തില്‍ വ്യത്യസ്തമായ റെക്കോര്‍ഡാണ് ഈ ഞെട്ടിക്കുന്ന ഡയറ്റിലൂടെ മൈക്കേല്‍ ലോട്ടിറ്റോ നേടിയത്. മറ്റൊന്നുമല്ല ലോകത്ത് തിന്നാന്‍ കൊള്ളാത്ത എല്ലാ സാധനങ്ങളും മൈക്കല്‍ ശാപ്പിടും. ഇരുമ്പ്, ഗ്ലാസ് തുടങ്ങിയവ.

മോണ്‍സ്യുര്‍ മാംഗെറ്റൗട്ട് എന്നറിയപ്പെടുന്ന മൈക്കല്‍ ഒമ്പത് വയസ്സുമുതല്‍ കഴിക്കുന്നത് ഇവയൊക്കെയാണ്. ഫ്രാന്‍സിലെ ഏറ്റവും പ്രസിദ്ധരായ ഗ്യാസ്‌ട്രോഎന്‍ഡമോളജിസ്റ്റുകളെല്ലാം മൈക്കലിന്റെ ദഹനവ്യവസ്ഥയെ പറ്റി വിശദമായ പഠനം തന്നെ നടത്തിയിട്ടുണ്ട്. ഒരു ദിവസം 900 ഗ്രാം വരെ ലോഹപദാര്‍ത്ഥങ്ങള്‍ സുഖമായി ദഹിപ്പിക്കാന്‍ കഴിയുന്ന അത്ഭുത ആമാശയമാണ് മൈക്കലിന്റേത് എന്നാണ് അവര്‍ കണ്ടെത്തിയത്.

എന്നാല്‍ ഇത്തരം സാധനങ്ങള്‍ കഴിക്കാന്‍ കൂടുതലായി തോന്നുന്നത് ഒരു തരം മാനസികപ്രശ്‌നം കൂടിയാണെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മൈക്കലിന്റെ നേട്ടത്തെ പറ്റി പറഞ്ഞുകൊണ്ട് കുറിക്കുന്നു. ഇത്തരക്കാര്‍ക്ക് സാധാരണ ഭക്ഷണം കഴിക്കാന്‍ ഒട്ടും താല്‍പര്യമുണ്ടാവില്ല.

1966 മുതല്‍ തുടങ്ങിയ ഈ ഭക്ഷണ ശീലത്തില്‍ 18 സൈക്കിളുകള്‍, 15 സൂപ്പര്‍ മാര്‍ക്കറ്റ് ട്രോളികള്‍, ഏഴ് ടി.വി സെറ്റ്, ആറ് തൂക്കു വിളക്കുകള്‍, രണ്ട് കട്ടിലുകള്‍, ഒരുജോഡി സ്‌കീസ്, ഒരു സെസ്‌ന ലൈറ്റ എയര്‍ക്രാഫ്റ്റ്, ഒരു കംപ്യൂട്ടര്‍ എന്നിവ കഴിച്ചതായാണ് പറയുന്നത്.

പഴവും മുട്ടയുമൊക്കെ കഴിച്ചാല്‍ വയറ് കേടാകുമെന്നും പകരം ഗ്ലാസും മെറ്റലുമാണെങ്കില്‍ വലിയ സന്തോഷമെന്നാണ് തന്റെ വ്യത്യസ്തമായ ഭക്ഷണത്തെ പറ്റി ചോദിക്കുന്നവര്‍ക്ക് മൈക്കലിന്റെ മറുപടി.

Content Highlights: This man ate metal, glass won Guinness World Records

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented