-
കൈയുടെ സ്ഥാനത്ത് തൊലി ഉരിഞ്ഞുമാറ്റിയ വാഴപ്പഴം, കാലുകള്‍ മുറിച്ചബ്രഡ് പോലെ, മുഖത്ത് നിന്ന് അടര്‍ത്തിയെടുത്ത തണ്ണിമത്തന്‍ കഴിക്കുന്ന യുവതി, മുഖത്ത് വച്ചിരിക്കുന്ന ഫുഡ് ട്രേ... ഞെട്ടേണ്ട. മേക്കപ്പാണ്. വാന്‍കൂവറിലെ മിമി ചോയി എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ചെയ്ത ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ മേക്കപ്പുകളാണിവ.

മിമിയുടെ ഈ വെറൈറ്റി മേക്കപ്പിന് രണ്ട് ലക്ഷം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയില്‍. ഭക്ഷണ സാധനങ്ങള്‍ മാത്രമല്ല, നഗരവും ജീവികളും ടെക്‌നോളജികളും, ഭീകരജീവികളും എല്ലാം ശരീരത്തിന്റെ പലഭാഗത്തായി മിമി ഒരുക്കുന്നുണ്ട്. തലച്ചോറില്‍ നിന്ന് വലിച്ചെടുക്കുന്ന പൂച്ചയും, വായില്‍ നിന്ന് ചാടി വരുന്ന തവളയും ഒക്കെ കാഴ്ചക്കാരില്‍ പേടിയും കൗതുകവും ജനിപ്പിക്കും. ഏറ്റവും കൂടുതല്‍ ഭക്ഷണമാണെന്ന് മാത്രം.

മേക്കപ്പ് ആര്‍ട്ടിസ്റ്റാകുന്നതിന് മുമ്പ് മിമി പ്രീസ്‌കൂള്‍ അധ്യാപികയായിരുന്നു. 'ചെറുപ്പം മുതലേ വരക്കാനും ഡിസൈന്‍ ചെയ്യാനും ഇഷ്ടമായിരുന്നു. ടീച്ചര്‍ ജോലി തുടങ്ങിയതോടെ അതിനുള്ള സമയം നഷ്ടമായി. എന്നാല്‍ ജോലി ചെയ്യുന്നതുകൊണ്ടും ഒരു സന്തോഷവുമില്ല. അതോടെ ജോലി കഴിഞ്ഞെത്തിയാല്‍ സ്വന്തം ശരീരത്തില്‍ പലതരം ക്രിയേറ്റീവ് മേക്കപ്പുകള്‍ പരീക്ഷിച്ചു തുടങ്ങി.' ഇതുകണ്ട മിമിയുടെ അമ്മയാണ് ബ്യൂട്ടീഷന്‍ കോഴ്‌സിന് ചേരാന്‍ അവളെ പ്രോത്സാഹിപ്പിച്ചത്.
ബ്രൈഡല്‍ മേക്കപ്പുകളാണ് മിമി ആദ്യം ചെയ്തിരുന്നത്. എങ്കിലും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് അവളെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ മേക്കപ്പില്‍ എത്തിച്ചത്.

'കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്‍സ്റ്റഗ്രാമില്‍ ഞാനൊരു സ്ത്രീയുടെ ഫോട്ടോ കണ്ടു. അവരുടെ മുഖം എന്തോ അപകടം സംഭവിച്ച് വികൃതമായിരുന്നു. ആ ചിത്രത്തെ എന്റെ മുഖത്ത് പകര്‍ത്തുകയായിരുന്നു ആദ്യം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഐ ലൈനറുകളാണ് അതിന് ഉപയോഗിച്ച്ത്.' മിമി തന്റെ പരീക്ഷണങ്ങളെ പറ്റി പറയുന്നത് ഇങ്ങനെ.
സാധാരണ മേക്കപ്പ് സാധനങ്ങള്‍ മാത്രമല്ല ബോഡി പെയിന്റിങിനുള്ള സാധനങ്ങളും ഉപയോഗിച്ചാണ് മിമിയുടെ ക്രിയേറ്റിവിറ്റി.
Content Highlights: This makeup artist transform her legs and arms Into food and other things
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..