മിറ കപൂർ
ബോളിവുഡ് താരം അല്ലാതിരുന്നിട്ട് കൂടി നിരവധി ആരാധകരുള്ള വ്യക്തിയാണ് ബോളിവുഡ് നടന് ഷാഹിദ് കപൂറിന്റെ ഭാര്യ മിറ കപൂര്‍. മികച്ച ഒരു വ്ളോഗര്‍ കൂടിയായ അവര്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 40 ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് ആണ് മിറയ്ക്ക് ഉള്ളത്.
ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന അവര്‍ മിക്കപ്പോഴും തന്റെ ഇഷ്ടവിഭവങ്ങളുടെ ചിത്രങ്ങളും പാചക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ പാര്‍ലെ ജി ബിസ്കറ്റിനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. ഇതാണ് സ്നേഹം എന്ന കാപ്ഷനോടെ ഒരു പാത്രത്തില്‍ ബിസ്കറ്റും തൊട്ടടുത്ത് ഒരു ഗ്ലാസുമുള്ള ചിത്രമാണ് മിറ പങ്കുവെച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി രൂപത്തിലാണ് മിറ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
.jpg?$p=c2197a1&w=610&q=0.8)
ഇക്കഴിഞ്ഞ ദിവസം വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്‍ഡോ എയര്‍ലൈനിന്റെ എം.ഡി.യും കോടീശ്വരനുമായ രാഹുല്‍ ഭാട്ടിയ പാര്‍ലെ ജി ബിസ്കറ്റ് ചായയില്‍ മുക്കി കഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..